Sports

കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം; ആരാധക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറ്റം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിറ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിറ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം. രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബെന്ന പെരുമ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന 10 ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം പത്ത് ലക്ഷം കടന്നു.  ആദ്യമായാണ് ഐഎസ്എല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ആരാധകരുടെ എണ്ണം പത്ത് ലക്ഷം കടക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. 

2014 മെയ് 24ന് അന്ന് ഐഎസ്എല്ലില്‍ കളിച്ചിരുന്ന എട്ട് ക്ലബുകളില്‍ ഒന്നായി രൂപം കൊണ്ട കേരള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബാണ്. ആരാധകരുടെ പിന്തുണയുടെ കാര്യത്തില്‍ ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സുണ്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 3.9ദശലക്ഷം ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നത്. 

ഐഎസ്എല്ലിലെ മൊത്തം കാഴ്ചക്കാരില്‍ 45 ശതമാനവും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ കാണുന്നു. കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ആദ്യം പത്ത് പരിപാടികളില്‍ സ്ഥിരമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഉള്‍പ്പെടുന്നു. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടുന്ന 10 യൂറോപ്യന്‍ ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ശരാശരി 40000ആരാധകരാണ് കളി കാണാനായി എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT