Sports

കേരളത്തിന് വേണ്ടി കളിക്കാരുടെ ജേഴ്‌സി ലേലത്തിന് വയ്ക്കും, കയ്യടി നേടി റോമ

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കിയ റോമ ഇപ്പോള്‍ വിവിധ വഴികളിലൂടെ പണം സമാഹരിച്ച് കേരളത്തിനായി നല്‍കാന്‍ ഒരുങ്ങുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രളയ കെടുതിയില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് റോമയും. നേരത്തെ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കിയ റോമ ഇപ്പോള്‍ വിവിധ വഴികളിലൂടെ പണം സമാഹരിച്ച് കേരളത്തിനായി നല്‍കാന്‍ ഒരുങ്ങുകയാണ്. 

സീരി എയിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ശേഷം കളിക്കാന്‍ ഇറങ്ങിയ അഞ്ച് കളിക്കാരുടെ ജേഴ്‌സി ലേലത്തിന് വെച്ച് ആ പണം കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് നല്‍കുമെന്നാണ് റോമ വ്യക്തമാക്കുന്നത്.

ബാഴ്‌സ, ലീവര്‍പൂള്‍, ആഴ്‌സണല്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ കേരളത്തിന് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു വന്നിരുന്നു. കേരളത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ലിവര്‍പൂള്‍ തലവന്‍ പീറ്റര്‍ മൂറേയും വ്യക്തമാക്കി. സാമ്പത്തികമായി കേരളത്തെ സഹായിക്കാന്‍ മനസുകാണിച്ച റോമയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ നന്ദി പറയുകയാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ