Sports

കേരളത്തിന്റെ പെണ്‍പട അടിച്ചു കൂട്ടിയത് 28 ഗോളുകള്‍; ഖേലോ ഇന്ത്യയില്‍ ഹിമാചലിനെ തകര്‍ത്തുവിട്ടു

ഹിമാചലിനെ ഓരോ നിമിഷവും മുള്‍മുനയില്‍ നിര്‍ത്തി ഏഴ് വട്ടം ഗോള്‍ വല ചലിപ്പിച്ച മേഘ്‌നയാണ് പച്ചപ്പുല്‍മൈതാനത്ത് കേരളത്തിന്റെ താരമായത്

Author : സമകാലിക മലയാളം ഡെസ്ക്

അടിച്ചു കൂട്ടിയത് 28 ഗോള്‍. വഴങ്ങിയത് പൂജ്യം. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ തകര്‍ത്തുകളിച്ച് കേരളത്തിന്റെ പെണ്‍പട. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ ഹിമാചല്‍ പ്രദേശിനെതിരെ എതിരില്ലാത്ത  28 ഗോളുകള്‍ വലക്കകത്താക്കിയാണ്‌ കേരളം കുതിച്ചത്. 

ഹിമാചലിനെ ഓരോ നിമിഷവും മുള്‍മുനയില്‍ നിര്‍ത്തി ഏഴ് വട്ടം ഗോള്‍ വല ചലിപ്പിച്ച മേഘ്‌നയാണ് പച്ചപ്പുല്‍മൈതാനത്ത് കേരളത്തിന്റെ താരമായത്. സോന അഞ്ച് ഗോളും, ശ്രീലക്ഷ്മിയും അമയയും മൂന്ന് ഗോള്‍ വീതവും, അഭിരാമി, ഭാഗ്യ, തീര്‍ഥ, അനയ എന്നിവര്‍ രണ്ട് ഗോള്‍ വീതവും അടിച്ചതോടെ ഹിമാചലിനെ കേരളം ഹിമാലയം കടത്തി. 

അണ്ടര്‍ 21 ഫുട്‌ബോളില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ ചണ്ഡിഗഡിനോട്‌ ഒരു പോയിന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പെണ്‍പട തകര്‍ത്തു കളിച്ചത്. 62ാം മിനിറ്റില്‍ ചണ്ഡിഗഡ് ലീഡ് നേടി ഒന്‍പത് മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഹബീബിലൂടെ വലകുലുക്കി കേരളം സമനില പിടിച്ചു. 

നേരത്തെ, ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവിലൂടെ കേരളം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടിയിരുന്നു. 13.3 മീറ്റര്‍ എന്ന കരിയറിലെ മികച്ച പ്രകടനത്തോടെയായിരുന്നു സാന്ദ്രയുടെ ചാട്ടം. ആണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ ഒരു വെള്ളിയും വെങ്കലവും കൂടി കേരളം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!

സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും