Sports

കൊല്‍ക്കത്ത-ബാംഗ്ലൂര്‍ കളിക്ക് പിന്നാലെ വാതുവയ്പ്പ് സംഘം പിടിയില്‍; പിടിയിലായത് ഈഡനില്‍ നിന്ന്‌

ബംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ വാതുവെപ്പ് നടന്നുവോ എന്ന് വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നടന്നതിന് പിന്നാലെ ഇവിടെ നിന്നും വാതുവയ്പ്പ് സംഘം പിടിയിലായി. ഈഡന്‍ ഗാര്‍ഡനില്‍ നിന്നുമാണ് സംഘം പിടിയിലായത്. 

ഏഴ് പേര് അടങ്ങുന്ന സംഘത്തെ വെള്ളിയാഴ്ച രാത്രിയാണ് പിടിയിലായത്. ഈഡന്‍ ഗാര്‍ഡനിലെ എഫ് ബ്ലോക്കില്‍ നിന്നുമാണ് പിടികൂടിയത്. 14 മൊബൈല്‍ ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

ആന്റി റൗഡി സ്‌ക്വാഡാണ് സംഘത്തെ പിടികൂടിയത്. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ വാതുവെപ്പ് നടന്നുവോ എന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന