Sports

'കോപ്പ അമേരിക്കയില്‍ മികവിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല'; ലയണല്‍ മെസി

കോപ്പ അമേരിക്കയിലെ തന്റെ പ്രകടനത്തെക്കുറിച്ച് സ്വയം വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നായകനും സൂപ്പര്‍ താരവുമായി ലയണല്‍ മെസി

Author : സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: വെനസ്വെലയെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്കയുടെ സെമിയിലേക്ക് മുന്നേറി. 2-0ത്തിനായിരുന്നു അര്‍ജന്റീനയുടെ വിജയം. സെമിയില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ എതിരാളി. ബ്രസീല്‍- അര്‍ജന്റീന ക്ലാസിക്ക് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

കോപ്പ അമേരിക്കയിലെ തന്റെ പ്രകടനത്തെക്കുറിച്ച് സ്വയം വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നായകനും സൂപ്പര്‍ താരവുമായി ലയണല്‍ മെസി. കോപ്പ അമേരിക്കയില്‍ മികവിനൊത്ത പ്രകടനം തനിക്ക് ഇത് വരെ പുറത്തെടുക്കാനായിട്ടില്ലെന്ന് മെസി പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു കോപ്പ ടൂര്‍ണമെന്റല്ല ഇതെന്ന് മെസി പറയുന്നു. പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ പോകുന്നത്. എന്നാല്‍ അര്‍ജന്റീന സെമിയിലെത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരം നടന്ന പിച്ചിനെതിരെയും മെസി ആഞ്ഞടിച്ചു. പിച്ച് വളരെ മോശമായിരുന്നെന്നും ഇവിടെ കളിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുന്ന എല്ലാ പിച്ചുകളും ഇത് പോലെയായത് വലിയ നാണക്കേടാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം