അബുദാബി: എന്താണ് ഐപിഎല്ലിലെ ബയോ ബബിള്‍ എന്ന് വിശദീകരിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത്. ഒപ്പം കോവിഡ് ടെസ്റ്റിനായി മൂക്കില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക തന്റെ സ്രവം എടുക്കുന്ന വീഡിയോയും പ്രീതി സിന്റ പങ്കുവെച്ചു.
ഇത് തന്റെ 20ാമത്തെ കോവിഡ് ടെസ്റ്റ് ആണെന്നാണ് വീഡിയോയില്‍ പ്രീതി സിന്റ പറയുന്നത്. ഒരുപാട് പേരായി ചോദിക്കുന്നു എന്താണ് ബയോ ബബിള്‍ എന്ന്. ആറ് ദിവസത്തെ ക്വാറന്റൈന്‍, ഓരോ നാല് ദിവസം കൂടുമ്പോഴും കോവിഡ് പരിശോധന, സ്വന്തം മുറിയില്‍ തന്നെ കഴിയുക. കിങ്‌സ് ഇലവന് അനുവദിച്ച റെസ്‌റ്റോറന്റ്, ജിം, സ്‌റ്റേഡിയം എന്നിവയില്‍ മാത്രം പോവുക. ഞങ്ങളെ സുരക്ഷിതരായി നിര്‍ത്തുന്ന ബിസിസിഐ, പഞ്ചാബ് സ്റ്റാഫുകള്‍ക്ക് നന്ദി, പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.
People ask me what’s an IPL team bio bubble? It’s a 6 day quarantine, covid tests every 4 days, staying in ur room, designated #KXIP restaurant, gym & stadium. A big thanks2 #BCCI, KXIP staff & @SofitelDXBPalm 4all their efforts 2 keep us safe & productive
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates