Sports

കോവിഡ്‌ വാക്‌സിന്‍ കണ്ടുപിടിക്കുന്നത്‌ വരെ ക്രിക്കറ്റ്‌ ഉപേക്ഷിക്കണമെന്ന്‌ ഹര്‍ഭജന്‍, ജര്‍മനിയിലെ സാഹചര്യമല്ല ഇവിടെയെന്ന്‌ സൗരവ്‌ ഗാംഗുലി

അടുത്തെങ്ങും ഇന്ത്യക്ക്‌ ക്രിക്കറ്റിലേക്ക്‌ മടങ്ങാനാവില്ലെന്ന നിലപാട്‌ ആവര്‍ത്തിച്ച്‌ സൗരവ്‌ ഗാംഗുലി

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: അടുത്തെങ്ങും ഇന്ത്യക്ക്‌ ക്രിക്കറ്റിലേക്ക്‌ മടങ്ങാനാവില്ലെന്ന നിലപാട്‌ ആവര്‍ത്തിച്ച്‌ സൗരവ്‌ ഗാംഗുലി. ജര്‍മനി തങ്ങളുടെ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ ലീഗ ആരംഭിക്കുന്നത്‌ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ജര്‍മനിയിലേയും ഇന്ത്യയിലേയും സാമൂഹിക യാഥാര്‍ഥ്യം വ്യത്യസ്‌തമാണ്‌. ഈ അടുത്ത്‌ ഇന്ത്യയില്‍ ക്രിക്കറ്റ്‌ മത്സരങ്ങളുണ്ടാവില്ല. ഒരുപാട്‌ ചോദ്യങ്ങളും കാരണങ്ങളുമുണ്ട്‌. എല്ലാത്തിനും ഉപരിയായി, മനുഷ്യ ജീവന്‍ ഭീഷണിയിലായിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സില്‍ എനിക്ക്‌ വിശ്വാസമില്ലെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ മുതിരില്ലെന്ന്‌ കൂടി വ്യക്തമാക്കുന്നതാണ്‌ ഗാംഗുലിയുടെ വാക്കുകള്‍.

ഇന്ത്യയില്‍ ഉടന്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ സാധ്യമാവില്ലെന്ന ഗാംഗുലിയുടെ പ്രതികരണത്തെ പിന്തുണച്ച്‌ ഹര്‍ഭജനുമെത്തി. സ്റ്റേഡിയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ആരാധകര്‍ തടിച്ചു കൂടുക, വിമാനത്താവളത്തില്‍, ടീം ഹോട്ടലില്‍, സ്‌റ്റേഡിയത്തിന്‌ പുറത്തെല്ലാം അവര്‍ തിങ്ങി നിറയും. ഈ സാഹചര്യത്തില്‍ അതെല്ലാം നമുക്ക്‌ ദുഃസ്വപ്‌നം പോലെയാണെന്ന്‌ ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചു.

ഇത്രയും ആള്‍ക്കൂട്ടം ടീമിന്‌ പിന്നാലെ വരുമ്പോള്‍ എങ്ങനെയാണ്‌ സാമൂഹിക അകലം പാലിക്കുക എന്ന നയം നമ്മള്‍ നടപ്പിലാക്കുക. കോവിഡ്‌ 19ന്‌ വാക്‌സിന്‍ കണ്ടുപിടിക്കാതെ ഇന്ത്യയില്‍ ക്രിക്കറ്റ്‌ മത്സരം സംഘടിപ്പിക്കരുത്‌. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന സെഷനില്‍ മാത്രം എത്രപേര്‍ ഗ്രൗണ്ടില്‍ കയറി കൂടി എന്ന്‌ കണ്ടില്ലേ? ഇവരെ നിയന്ത്രിക്കാന്‍ നമുക്ക്‌ സാധിക്കില്ല, ഹര്‍ഭജന്‍ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT