Sports

കോഹ് ലി നല്ല മൂഡിലായിരിക്കില്ല, ആരാധകനോട് കോഹ് ലി രാജ്യം വിടാന്‍ പറഞ്ഞതില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പ്രതികരണം

കോഹ് ലിക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി. മനസിലേക്ക് അപ്പോള്‍ എത്തിയ കാര്യം ഒന്നും നോക്കാതെ പറഞ്ഞു പോവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കോഹ് ലിക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി. മനസിലേക്ക് അപ്പോള്‍ എത്തിയ കാര്യം ഒന്നും നോക്കാതെ പറഞ്ഞു പോവുകയാണ് ഇന്ത്യന്‍ നായകന്‍ ചെയ്തത് എന്ന് ലോക മുന്‍ ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. 

കോഹ് ലിക്ക് വിദേശത്തും ആരാധകരുണ്ട്. അവരോട് അവരുടെ രാജ്യം വിടാന്‍ കോഹ് ലി നിര്‍ദേശിക്കില്ലല്ലോ എന്നും താരത്തെ പരിഹസിച്ച് ആനന്ദ് പറഞ്ഞു. കോഹ് ലി അല്‍പം സെന്‍സിറ്റീവായിരുന്നു. ചിലപ്പോള്‍ മൂഡ് ശരിയായിരിക്കില്ല. എന്നാല്‍ അതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ കുറെ വിമര്‍ശനങ്ങള്‍ നേരിട്ടു കഴിഞ്ഞു. ഇനിയും കോഹ് ലിയെ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് ആരാധകരോട് ആനന്ദിന്റെ വാക്കുകള്‍. 

കോഹ് ലിയുടെ ആരാധകനോടുള്ള നാടുവിടല്‍ പരാമര്‍ശത്തിന്റെ പേരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്ത്യന്‍ കളിക്കാരോട് താത്പര്യം ഇല്ലെന്നും, ഇംഗ്ലണ്ട്, ഓസീസ് താരങ്ങളെയാണ് ഇഷ്ടം എന്ന ആരാധകന്റെ കമന്റിന് മറുപടി നല്‍കിയാണ് കോഹ് ലി വിവാദത്തില്‍പ്പെടുന്നത്. 

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടം അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന കോഹ് ലിയുടെ വാക്കുകള്‍ക്കെതിരെ സിനിമാ താരം സിദ്ധാര്‍ഥ്, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര എന്നിവര്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍, ഇന്ത്യന്‍ നായകനെ പിന്തുണച്ചായിരുന്നു കൈഫ്, സഹീര്‍, സെവാഗ് എന്നിവര്‍ മുന്നോട്ടു വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT