Sports

കോഹ് ലിയും ശാസ്ത്രിയും പറഞ്ഞത് ആവര്‍ത്തിച്ച് രഹാനെ; ധോനിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

കോഹ് ലിക്കും, രോഹിത്തിനും, ശാസ്ത്രിക്കും പറയാനുള്ളത് തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ രഹാനേയ്ക്കും പറയാനുള്ളത്

സമകാലിക മലയാളം ഡെസ്ക്

കോഹ് ലിക്കും, രോഹിത്തിനും, ശാസ്ത്രിക്കും പറയാനുള്ളത് തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ രഹാനേയ്ക്കും പറയാനുള്ളത്. ടീമിലെ ധോനിയുടെ സാന്നിധ്യം അത്രമേല്‍ ആവശ്യമാണെന്ന്. 

ന്യൂസിലാന്‍ഡിനെതിരായ ട്വിന്റി20 മത്സരത്തിന് ഇടയിലായിരുന്നു ധോനി കളിയില്‍ നിന്നും വിരമിക്കണമെന്ന വിമര്‍ശനങ്ങള്‍ ശക്തമായത്. എന്നാല്‍ ടീമില്‍ നിന്നു തന്നെയാണ് ഇന്ത്യന്‍ മുന്‍ നായകന് വേണ്ട പിന്തുണ ഏറ്റവും കൂടുതല്‍ ലഭിച്ചത്. 

ധോനിയില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നുണ്ട്. ഫിറ്റ്‌നസിലും, ഡയറ്റിലും ധോനി ശ്രദ്ധ പുലര്‍ത്തുന്നു. മാത്രമല്ല, ഫീല്‍ഡില്‍ കോഹ് ലിക്ക് ധോനിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കളിയില്‍ വലിയ വ്യത്യാസമാണ് വരുത്തുന്നതെന്നും രഹാനേ പറയുന്നു. കോഹ് ലിക്ക് മാത്രമല്ല, എല്ലാ കളിക്കാര്‍ക്കും ധോനിയില്‍ നിന്നും നിര്‍ദേശങ്ങള്‍ വിലമതിക്കാനാവാത്തതാണ്. 

ധോനിയെ പോലൊരു കളിക്കാരനെ ടീമില്‍ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും രഹാനെ പറയുന്നു. കോഹ് ലിയായിരുന്നു, ധോനിക്ക് നേരെ വിമര്‍ശന മുനകള്‍ ഉയര്‍ന്നപ്പോള്‍ ആദ്യം തന്നെ പ്രതിരോധവുമായെത്തിയത്. പിന്നാലെ ശാസ്ത്രിയുമെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം, ബില്‍ ആധിപത്യത്തിനുള്ള കുറുക്കുവഴിയെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍, സ്ഥലം തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26

SCROLL FOR NEXT