Sports

കോഹ് ലിയുടെ പരിക്ക് വിഷയമാകുന്നു, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീം പ്രഖ്യാപനം നീളുന്നു

കോഹ് ലിയുടെ പരിക്ക് വിഷയമാവുകയാണ് എങ്കില്‍ ഒരു ടെസ്റ്റിനുള്ള ടീമിനെയാകും പ്രഖ്യാപിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് നീട്ടി. നായകന്‍ വിരാട് കോഹ് ലിയുടെ പരിക്ക് സംബന്ധിച്ച് വ്യക്തത വന്നതിന് ശേഷമെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഒക്ടോബര്‍ നാലിന് ആരംഭിക്കും. കോഹ് ലിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കോഹ് ലിയുടെ പരിക്ക് സംബന്ധിച്ച ടെസ്റ്റുകള്‍ കഴിഞ്ഞ് ദേശീയ ക്രിക്കറ്റ് അസോസിയേഷന്റെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ബിസിസിഐ. 

കോഹ് ലിയുടെ പരിക്ക് കാര്യമുള്ളതല്ലാ എങ്കില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് വേണ്ട ടീമിനേ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും. കോഹ് ലിയുടെ പരിക്ക് വിഷയമാവുകയാണ് എങ്കില്‍ ഒരു ടെസ്റ്റിനുള്ള ടീമിനെയാകും പ്രഖ്യാപിക്കുക. രണ്ട് ടെസ്റ്റില്‍ നിന്നും ഭുവിയേയും ഭൂമ്രയേയും ഒഴിവാക്കി വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകളിലായും ഏഷ്യാ കപ്പിലും കൂടി 133 ഓവറാണ് ഭൂമ്ര ബൗള്‍ ചെയ്തത്. ഓസീസ് പരമ്പരയ്ക്ക് മുന്‍പ് ഭൂമ്രയ്ക്ക് വിശ്രമം അനിവാര്യമാണെന്ന് വിലയിരുത്തിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. പരിക്കില്‍ നിന്നും മുക്തനായി അശ്വിന്‍ ടീമിലേക്ക് മടങ്ങിയെത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT