Sports

കോഹ് ലിയെ ബെന്‍ സ്‌റ്റോക്ക് മങ്കാദിങ് ചെയ്താലോ? നിങ്ങള്‍ അത് സമ്മതിക്കുമോ? അശ്വിനൊപ്പം നില്‍ക്കുന്നവരോട് ഷെയിന്‍ വോണ്‍

വിരാട് കോഹ് ലിയെ മങ്കാദിങ്ങിലൂടെ ബെന്‍ സ്‌റ്റോക്ക് പുറത്താക്കിയാല്‍ നിങ്ങള്‍ സമ്മതിക്കുമോ എന്നാണ് വോണിന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സ് താരം ബട്ട്‌ലറെ ആര്‍ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. അശ്വിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്നോട്ടു വന്നവരില്‍ മുന്‍പന്തിയിലുണ്ട് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ ഷെയിന്‍ വോണ്‍.  വോണിന്റെ ഒരു ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

വിരാട് കോഹ് ലിയെ മങ്കാദിങ്ങിലൂടെ ബെന്‍ സ്‌റ്റോക്ക് പുറത്താക്കിയാല്‍ നിങ്ങള്‍ സമ്മതിക്കുമോ എന്നാണ് വോണിന്റെ ചോദ്യം. വോണിന്റെ ചോദ്യത്തിന് ട്വിറ്ററില്‍ ക്രിക്കറ്റ് പ്രേമികളുടെ സമ്മിശ്ര പ്രതികരണങ്ങള്‍ വരുന്ന കൂട്ടത്തില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക് തന്നെ വോണിന് മറുപടിയുമായി എത്തുന്നു. 

ഞാന്‍ ഇന്ത്യയ്‌ക്കെതിരെ ലോക കപ്പ് ഫൈനല്‍ കളിക്കുകയാണ് എന്ന് പ്രതീക്ഷിക്കുക. ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ കോഹ് ലിയാണ് ക്രീസിലെന്നും കരുതുക. ഞാന്‍ ഒരിക്കലും ഒരിക്കലും അങ്ങിനെ ചെയ്യില്ലെന്ന് സ്‌റ്റോക്ക് ഉറപ്പിച്ചു പറയുന്നു. 

ക്ലാസും, സത്യസന്ധതയുമുള്ള താരമാണ് അശ്വിന്‍ എന്നാണ് ഞാന്‍ കരുതിയത്. അശ്വിന്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തി. കിങ്‌സ് ഇലവന് നിരവധി ആരാധകരെ ഈ ഒരൊറ്റ രാത്രികൊണ്ട് നഷ്ടപ്പെടും. ബിസിസിഐ വിഷയത്തില്‍ ഇടപെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT