Sports

കോഹ്‌ലിയുടെ അധികാര ഗര്‍വ് അപകടകരം; ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടം; മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക് ബ്രയര്‍ലി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രയര്‍ലി

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രയര്‍ലി. എന്നാല്‍ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും കോഹ്‌ലിയുടെ അധികാര ഗര്‍വ് അപകടകരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 

മികച്ച ക്ലാസുള്ള ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ബുദ്ധിമാനായ നായകനുമാണ് അദ്ദേഹം. പക്ഷേ ക്യാപ്റ്റനനെന്ന നിലയില്‍ കോഹ്‌ലി ഗ്രൗണ്ടിലെടുക്കുന്ന തീരുമാനങ്ങള്‍ സഹ താരങ്ങളെ ഭയപ്പെടുത്താന്‍ പര്യാപ്തമാണ്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി പറയാന്‍ സാധിക്കുന്ന താരമാണ് കോഹ്‌ലി. പക്ഷേ അധികാര ഗര്‍വ് കാണിക്കുമ്പോള്‍ മറ്റ് വശങ്ങള്‍ കാണാതെ പോകും. ഇത്തരത്തില്‍ അധികാര മനോഭാവം വച്ചുപുലര്‍ത്തുമ്പോള്‍ സഹ താരങ്ങളുടെ മനസിലുള്ള തന്ത്രങ്ങള്‍ അവര്‍ ക്യാപ്റ്റനുമായി പങ്കുവയ്ക്കാന്‍ വിസമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മഹേന്ദ്ര സിങ് ധോണി മികച്ച ഏകദിന നായകനാണ്. അതേസമയം അദ്ദേഹം മികച്ച ടെസ്റ്റ് ക്യാപ്റ്റനാണെന്ന് പറയാന്‍ സാധിക്കില്ല ബ്രയര്‍ലി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT