Sports

കോഹ്ലി സംഘടിപ്പിച്ച ചടങ്ങില്‍ വിജയ് മല്ല്യ; അകലം പാലിച്ച് ഇന്ത്യന്‍ ടീം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ വിവാദ വ്യവസായി വിജയ് മല്ല്യയും പങ്കെടുത്തു. ചടങ്ങിനെത്തിയ ഇന്ത്യന്‍ ടീം താരങ്ങള്‍ വിവാദങ്ങളുണ്ടാകാതിരിക്കാന്‍ മല്ല്യയുമായി അകലം പാലിക്കുകയും പരിപാടിയില്‍ നിന്ന് നേരത്തെ പിന്‍വാങ്ങുകയും ചെയ്തു.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടിയോളം വായ്പയായെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്ല്യ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാനും സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതോടെ താന്‍ ഇനിയും മത്സരങ്ങള്‍ കാണുമെന്ന് മാധ്യമങ്ങളെ മല്യ വെല്ലുവിളിച്ചു.

വിരാട് കോഹ്ലി നടത്തിയ ചടങ്ങിലേക്ക് മല്ല്യയെ ക്ഷണിച്ചിട്ടില്ല എന്നും ചാരിറ്റി ഡിന്നര്‍ ആയതിനാല്‍ മറ്റുള്ളവര്‍ ക്ഷണിച്ചതാകാമെന്നുമാണ് ഈ ചടങ്ങില്‍ പങ്കെടുത്ത ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മല്ല്യയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ടീമിന് സൗകര്യക്കുറവുണ്ടാവുകയും ടീം നേരത്തെ ചടങ്ങില്‍ നിന്ന് പോവുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT