Sports

'കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നു'- ശ്രദ്ധേയ വാക്കുകളുമായി ഓസ്‌ട്രേലിയന്‍ നായകന്‍

'കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നു'- ശ്രദ്ധേയ വാക്കുകളുമായി ഓസ്‌ട്രേലിയന്‍ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്‍ പോരാട്ടങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ തുടങ്ങാനിരിക്കെ ശ്രദ്ധേയമായ വാക്കുകളുമായി ഓസ്‌ട്രേലിയയുടെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഇത്തവണ ഫിഞ്ച് കളിക്കുന്നത്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ഫിഞ്ച് പറഞ്ഞു. 

ആര്‍സിബിക്കായി കളിക്കാനിറങ്ങുന്നതിന്റെ ആകാംക്ഷയിലാണെന്ന് ഫിഞ്ച് പറയുന്നു. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് രസകരമായ അനുഭവമാണ്. ആദ്യമായാണ് വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ കളിക്കാനിറങ്ങുന്നത്. അതിന്റെ ആകാംക്ഷയും തനിക്കുണ്ടെന്ന് ഓസീസ് താരം പറയുന്നു. 

അന്താരാഷ്ട്ര മത്സരങ്ങളിലും ഐപിഎല്ലിലും നിരവധി തവണ അദ്ദേഹത്തിന്റെ എതിരാളിയായി വന്നിട്ടുണ്ട്. അദ്ദേഹം എത്രമാത്രം പ്രോചോദിതനും മികച്ച എതിരാളിയുമാണെന്ന് തനിക്കറിയാമെന്നും ഫിഞ്ച് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ഫിഞ്ച് പറയുന്നു. നായകനായി ഓസ്‌ട്രേലിയയെ നയിച്ചുള്ള പരിചയത്തിന്റെ മുകളിലാണ് ഫിഞ്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. 

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. 55 ദിവസം നീളുന്ന കുട്ടിക്രിക്കറ്റ് പോര് യുഎഇയിലാണ് അരങ്ങേറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT