Sports

കോഹ്‌ലിയുടെ ബൗളിങ്, ബുമ്‌റയുടെ ബാറ്റിങ്; അതാണ് ശിവം ദുബെ; ആര്‍സിബിയുടെ പ്രധാന ബൗളറാക്കാം; ട്രോള്‍ മഴ

വിജയത്തിനിടയിലും ഇന്ത്യന്‍ താരം ശിവം ദുബെ ഒരു നാണംകെട്ട റെക്കോര്‍ഡ് സ്വന്തം പേരിലാക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് പുതിയ ചരിത്രമാണ് ഇന്ത്യന്‍ ടീം ഇന്നലെ കുറിച്ചത്. അവസാന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയത്തിനിടയിലും ഇന്ത്യന്‍ താരം ശിവം ദുബെ ഒരു നാണംകെട്ട റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

മത്സരത്തില്‍ ഒരേയൊരു ഓവര്‍ മാത്രമാണ് ദുബെ എറിഞ്ഞത്. ഈ ഓവറില്‍ വഴങ്ങിയതാകട്ടെ 34 റണ്‍സ്! ധാരാളിത്തം കാട്ടി പന്തെറിഞ്ഞ ദുബെ ഒരു ടി20 പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണംകെട്ട റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. നേരത്തെ സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2016ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ബിന്നി 32 റണ്‍സാണ് വഴങ്ങിയിരുന്നു.  

ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് ദുബെയ്ക്ക് പൊതിരെ തല്ല് കിട്ടിയത്. റോസ് ടെയ്‌ലറും സീഫെര്‍ട്ടുമായിരുന്നു ഈ സമയത്ത് ക്രീസില്‍. ദുബെയുടെ ആദ്യ മൂന്ന് പന്തില്‍ നിന്ന് സീഫെര്‍ട്ട് തുടരെ രണ്ട് സിക്‌സുകളും ഒരു ഫോറും നേടി. അടുത്ത പന്തില്‍ സിംഗിളെടുത്ത് സീഫെര്‍ട്ട് ടെയ്‌ലര്‍ക്ക് സ്‌ട്രൈക്ക് കൈമാറി. അഞ്ചാം പന്ത് നോബോളായിരുന്നു. ഈ പന്തില്‍ ടെയ്‌ലര്‍ ഒരു ഫോറും അടിച്ചെടുത്തതോടെ അഞ്ച് റണ്‍സ് അധികമായി ലഭിച്ചു. ഇതിന് ലഭിച്ച ഫ്രീ ഹിറ്റ് സിക്‌സിലേക്ക് പറത്തി. അവസാന പന്തും കൂറ്റന്‍ സിക്‌സിലേക്ക് പായിച്ചതോടെ ഓവറില്‍ പിറന്നത് 34 റണ്‍സ്.

താരത്തിന്റെ ധാരാളിത്തത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ ട്രോളി കൊല്ലുകയാണിപ്പോള്‍. മുന്‍പ് ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിങ് തുടരെ സിക്‌സര്‍ പായിച്ച് നാണംകെടുത്തിയ സംഭവം വരെ പലരും വീണ്ടും ഓര്‍മയിലേക്കെത്തിച്ചു.

ശിവം ദുബെ പാര്‍ട്ട് ടൈം ബൗളറാണ്. എന്നാല്‍ ഈ പ്രകടനത്തിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന ബൗളറാകാന്‍ യോഗ്യനാണെന്ന് ദുബെ തെളിയിച്ചു കഴിഞ്ഞതായി ഒരാള്‍ കുറിച്ചു.

ശിവം ദുബെ കോഹ്‌ലി- ബുമ്‌റ കോമ്പിനേഷനാണെന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തല്‍. അതായത് ശിവം ദുബെ ബുമ്‌റയെ പോലെ ബാറ്റും ചെയ്യും കോഹ്‌ലിയെ പോലെ ബൗളും ചെയ്യുമത്രെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT