Sports

കോഹ്‌ലിയെ മടക്കി പറക്കും സാന്റ്‌നര്‍; അമ്പരപ്പിക്കുന്ന ക്യാച്ച് (വീഡിയോ)

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാന്‍ ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ എടുത്ത മുഴുനീളെ ഡൈവ് ചെയ്തുള്ള ക്യാച്ച് ശ്രദ്ധേയമായി

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. നാലാം പോരാട്ടം വെല്ലിങ്ടനില്‍ പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് തുടരുകയാണ്. 

മികച്ച ബൗളിങും ഫീല്‍ഡിങുമാണ് ന്യൂസിലന്‍ഡ് മൈതാനത്ത് പുറത്തെടുത്തത്. അതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാന്‍ ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ എടുത്ത മുഴുനീളെ ഡൈവ് ചെയ്തുള്ള ക്യാച്ച് ശ്രദ്ധേയമായി. 

11 റണ്‍സെടുത്ത് നില്‍ക്കെ പേസര്‍ ഹാമിഷ് ബെന്നറ്റ് ലെംഗ്തിലെറിഞ്ഞ പന്തില്‍ കോഹ്‌ലി ഷോട്ടിന് ശ്രമിച്ചു. പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടി കവറിലേക്കാണ് പോയത്. ഫീല്‍ഡ് ചെയ്യുകയായിരുന്ന സാന്റ്‌നര്‍ മുഴുനീളെ ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലാക്കിയാണ് കോഹ്‌ലിക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. ഇതിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായി മാറുകയാണ് ഇപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT