Sports

കോഹ്‌ലിയോ രോഹിതോ? ആരുടെ ബാറ്റിങാണിഷ്ടം; ഇതാണ് ഷമിയുടെ ഉത്തരം

കോഹ്‌ലിയോ രോഹിതോ? ആരുടെ ബാറ്റിങാണിഷ്ടം; ഇതാണ് ഷമിയുടെ ഉത്തരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രീസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോ ഓപണര്‍ രോഹിത് ശര്‍മയോ ആണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ക്രിക്കറ്റ് കൂടുതല്‍ മനോഹരമാണെന്ന് ആരാധകര്‍ക്ക് അനുഭവപ്പെടാറുണ്ട്. ഒറ്റയ്ക്കും കൂട്ടുകെട്ടിലൂടെയുമെല്ലാം ഇരു താരങ്ങളും ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ക്ക് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുമുണ്ട്. 

ഇപ്പോഴിതാ കുഴപ്പിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസറും കോഹ്‌ലിയുടേയും രോഹിതിന്റേയും സഹ താരവുമായ മുഹമ്മദ് ഷമി. ഒരു നഗരത്തില്‍ രണ്ട് സ്ഥലത്തുള്ള മത്സരങ്ങളില്‍ രോഹിതും കോഹ്‌ലിയും ഒരേ സമയം ബാറ്റ് ചെയ്യാനിറങ്ങിയാല്‍ ആരുടെ കളി കണാനാണ് ഇഷ്ടമെന്നായിരുന്നു ഷമിയോടുള്ള ചോദ്യം. യു ട്യൂബ് ചാനലായ സ്‌പോര്‍ട്‌സ് സ്‌ക്രീനിലെ ഒരു അഭിമുഖത്തിലാണ് ഷമി ഈ ചോദ്യം നേരിടേണ്ടി വന്നത്. ശ്രദ്ധേയമായിരുന്നു ഷമിയുടെ ഉത്തരം. 

രോഹിത് ശര്‍മയുടെ ബാറ്റിങ് കാണാനാണ് താന്‍ പോകുക എന്നായിരുന്നു ഷമിയുടെ ഉത്തരം. കോഹ്‌ലിയുടെ മികവിനെ വില കുറച്ച് കാണുകയല്ലെന്ന് ഷമി പറയുന്നു. രോഹിതിന്റെ ബാറ്റിങ് സമാനതകളില്ലാത്ത ചാരുത സമ്മാനിക്കുന്നതാണെന്ന് ഷമി നിരീക്ഷിച്ചു. 

ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോര്‍ഡുകളാണ് കോഹ്‌ലിക്കുള്ളത്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് സമാനതകളില്ലാത്തതാണെന്ന കാര്യത്തിലും ഒരു തര്‍ക്കവും ഇല്ല. 

എന്നാല്‍ രോഹിത് ഒരു ബൗളറെ നേരിടുമ്പോള്‍ പ്രകടിപ്പിക്കുന്ന മനോഹാരിത അസാധ്യമാണ്. താനൊരു ആക്രമണകാരിയായ ബാറ്റ്‌സ്മാനാണെന്ന് ബൗളര്‍ക്ക് തോന്നാത്ത വിധം സമര്‍ഥമായാണ് രോഹിത് ബാറ്റ് ചെയ്യുക- ഷമി ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT