Sports

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ കര്‍ണി സേനയില്‍; സേനയിലെ വനിതാ വിഭാഗത്തിന്റെ നേതാവ്‌

ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ണി സേനയുടെ ശക്തമായ സാന്നിധ്യമുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവാഭാ ജഡേജയെ തങ്ങളുടെ വനിതാ വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് നിയമിച്ച് കര്‍ണി സേന. കഴിഞ്ഞ വര്‍ഷം പത്മാവതി സിനിമയ്ക്ക് എതിരെ രാജ്യത്ത് അക്രമ സമരം നടത്തിയ ക്ഷത്രിയ-രജ്പുത് സംഘടനയാണ് കര്‍ണി സേന. 

ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ണി സേനയുടെ ശക്തമായ സാന്നിധ്യമുള്ളത്. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതില്‍ റിവാഭാ ജഡേജ കര്‍ണി സേന നേതാക്കള്‍ക്ക് നന്ദി പറഞ്ഞു. കര്‍ണി സേനയിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ ഭാര്യ പറഞ്ഞു. 

പുരുഷന്മാരുടെ സുരക്ഷ ഇല്ലാതെ തന്നെ ശക്തയാകുവാനും, നികൃഷ്ട മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടുവാനും സ്ത്രീയെ പ്രാപ്തമാക്കുകയാണ് എന്റെ ലക്ഷ്യം. ഈ വര്‍ഷം ജാംനഗറില്‍ തന്റെ കാര്‍ ബൈക്കില്‍ ഇടിച്ചതിന് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ തന്നെ അടിച്ചു. ഇതുപോലുള്ള ആക്രമണങ്ങള്‍ തടയുന്നതിന് സ്ത്രീയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജഡേജയുടെ ഭാര്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT