Sports

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബുംറയുടെ ക്ലാസിക്ക് പന്ത്; തന്ത്രത്തിൽ കുരുങ്ങി വീണ് ഷോൺ മാർഷ് (വീഡിയോ)

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ പതറുകയാണ്. മികച്ച പന്തുകളുമായി ബൗളർമാർ കളം വാണപ്പോൾ ഓസീസ് ബാറ്റിങ് ആടിയുലയുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ പതറുകയാണ്. മികച്ച പന്തുകളുമായി ബൗളർമാർ കളം വാണപ്പോൾ ഓസീസ് ബാറ്റിങ് ആടിയുലയുകയാണ്. ഇന്ത്യൻ ബൗളർമാരിൽ ഓസ്ട്രേലിയൻ ബാറ്റിങിന് തലവേദന സൃഷ്ടിക്കുന്നത് ജസ്പ്രിത് ബുംറയാണ്. താരത്തിന്റെ വൈവിധ്യം നിറച്ച ബൗളിങാണ് അവരെ വെട്ടിലാക്കിയത്. 

ബുംറയുടെ ഒരു തകര്‍പ്പന്‍ ബൗളിങാണ് ഇപ്പോൾ ചർച്ചാ വിഷയം. ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബുംറയെ മനോഹരമായി കളിച്ച് ‌മുന്നേറുകയായിരുന്നു മാര്‍ഷ്. യോര്‍ക്കറും ഗുഡ് ലെങ്ത് പന്തുകളുമെല്ലാം ഷോൺ മാർഷ് നന്നായി തന്നെ പ്രതിരോധിച്ചു. താരം നിലയുറപ്പിക്കുമെന്ന തോന്നലുണർത്തിയ ഘട്ടത്തിൽ ഒരു സ്ലോ യോര്‍ക്കറെറിഞ്ഞ് ബുംറ മാർഷിനെ പവലിയനിലേക്ക് മടങ്ങി. ഞൊടിയിടയില്‍ ബുംറ തന്ത്രം മാറ്റിയപ്പോള്‍ മാര്‍ഷിന് പിഴച്ചു. ആക്ഷനില്‍ ഒരു മാറ്റവും വരുത്താതെ സ്ലോവര്‍ യോര്‍ക്കര്‍ കൊണ്ടുവന്നപ്പോള്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തന്റെ വിക്കറ്റ് വീണത് ഒരു നിമിഷം മാർഷിന് പോലും വിശ്വസിക്കാൻ സാധിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT