Sports

ക്രിസ്റ്റിയാനോ തന്നെപ്പോലെ കംപ്ലീറ്റ് പ്ലെയര്‍ അല്ലെന്ന് മെസ്സി

തന്നപ്പോലെയോ, എഡ്വിന്‍ ഹസാര്‍ഡ്, പോളോ ഡിബാല, നെയ്മര്‍ എന്നിവരെപോലെയോ ഒരു കംപ്ലീറ്റ് കളിക്കാരന്‍ അല്ല റൊണാള്‍ഡോ

Author : സമകാലിക മലയാളം ഡെസ്ക്

സമകാലീന ഫുട്‌ബോള്‍ ലോകം അടക്കി വാഴുന്ന രണ്ട് കളിക്കാരാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയും. ഇരു താരങ്ങള്‍ക്കും ഇടയിലുള്ള വാശിയേക്കാള്‍ കൂടുതലാണ് ഈ താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ളത്. ട്രിബ്ലിംഗില്‍ മെസ്സി മുന്നിട്ടു നില്‍ക്കുമ്പോള്‍ ഫിനീഷിംഗില്‍ റോണോയാണ് മുന്നില്‍. താരാരാധന കൊഴുക്കുമ്പോള്‍ മെസ്സിയും റൊണാള്‍ഡോയും ലോകത്തിലെ ഏറ്റവും വലിയ ശത്രുക്കളാകുന്നു.

സ്പാനിഷ് ലീഗിലെ ചിര വൈരികളായ രണ്ട് ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ ബൂട്ടണിയുന്നത് എന്നതിനാല്‍ തന്നെ ഇവര്‍ക്കിടയിലുള്ള മത്സരം എന്നും വാര്‍ത്തയാണ്. പരസ്പരം പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ ഇരു താരങ്ങളും തയാറാകാറുമില്ല. എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ അത് വലിയ വാര്‍ത്തയാകാറുമുണ്ട്.

അത്തരത്തിലുള്ള പ്രസ്താവനയാണ് മെസ്സി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നൂറ് ഗോള്‍ നേടിയ ആദ്യ താരം എന്ന ബഹുമതി നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു കംപ്ലീറ്റ് പ്ലെയര്‍ അല്ലെന്നാണ് മെസ്സി നടത്തിയ പ്രസ്താവന. ബാഴ്‌സലോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോണ്‍ ബാലണ്‍ എന്ന പത്രത്തെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്റ്റിയാനോ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗ് പ്ലെയര്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, തന്നപ്പോലെയോ, എഡ്വിന്‍ ഹസാര്‍ഡ്, പോളോ ഡിബാല, നെയ്മര്‍ എന്നിവരെപോലെയോ ഒരു കംപ്ലീറ്റ് കളിക്കാരന്‍ അല്ല റൊണാള്‍ഡോ എന്നാണ് മെസ്സി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് ഭരിക്കുന്നയിടത്തും ചോദ്യപേപ്പര്‍ ചോര്‍ന്നില്ലേ, എന്തിനാണ് സെലക്ടീവ് ആകുന്നത്?'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രം

Today's Rashi Phalam July 23 |പുതിയ ചുമതലകൾ ലഭിക്കും,വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും

വാഹനത്തിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ 'പിങ്ക് ബസ്', നാളെ മുതല്‍ നിരത്തുകളില്‍