Sports

ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിവാഹിതനാവുന്നു? സ്പാനിഷ് ഗേള്‍ഫ്രണ്ട് തന്നെ വധു

രണ്ട് വര്‍ഷത്തോളമായി ക്രിസ്റ്റിയാനോ ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമുള്ള ജോര്‍ജീന റോഡ്രിഗ്‌സ് തന്നെയാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സ് മുന്നേറ്റം സാധ്യമാക്കുക എന്നതാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുള്ള വെല്ലുവിളി. കളിക്കളത്തിന് പുറത്താണ് എങ്കില്‍ അമേരിക്കന്‍ മോഡല്‍ മയോര്‍ഗ ഉയര്‍ത്തുന്ന ലൈംഗീക ആരോപണങ്ങളും. ഈ സമ്മര്‍ദ്ദങ്ങളെല്ലാം മാറ്റിവെച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് വര്‍ഷത്തോളമായി ക്രിസ്റ്റിയാനോയുടെ ഒപ്പമുള്ള ജോര്‍ജീന റോഡ്രിഗ്‌സ്
തന്നെയാണ് വധു. ക്രിസ്റ്റിയാന്യോ റോഡ്രിഗ്‌സിന് മുന്നില്‍ വിവാഹാഭ്യര്‍ഥന നടത്തുകയും, അവര്‍ സമ്മതം മൂളുകയും ചെയ്തുവനെന്നാണ് റിപ്പോര്‍ട്ട്. വിവാഹ വസ്ത്രങ്ങളില്‍ വരെ റോഡ്രിഗ്‌സ് ശ്രദ്ധ ചെലുത്തി തുടങ്ങിയെന്ന് പോര്‍ച്ചുഗല്‍ മാധ്യമമായ കോറിയോ ദി മന്‍ഹ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിയമപരമായി വിവാഹിതരല്ലെങ്കിലും ദമ്പതിമാരെ പോലെയാണ് ഇരുവരും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് റോഡ്രിഗ്‌സ് ഇവരുടെ മകള്‍ അലന മാര്‍ട്ടിനയ്ക്ക് ജന്മം നല്‍കിയത്. മകളുടെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതിനായി ഇംഗ്ലണ്ടിലാണ് ഇരുവരും ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. 

സെന്‍ട്രല്‍ മാഡ്രിഡിലെ ഒരു വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വെച്ചാണ് ക്രിസ്റ്റ്യാനോയും റോഡ്രിഗ്‌സും ആദ്യം കാണുന്നത്. 2016ലായിരുന്നു അത്. റഷ്യന്‍
ലോക കപ്പിന്റെ സമയത്ത് ഇവരുടെ വിവാഹ നിശ്ചയത്തിന്റെ സൂചനകള്‍ പുറത്തുവന്നിരുന്നു. അഞ്ച് കോടി രൂപ വിലമതിക്കുന്ന മോതിരത്തിന്റെ ചിത്രങ്ങള്‍ റോഡ്രിഗ്യൂസ് ആരാധകരുമായി അന്ന് പങ്കുവെച്ചതോടെയാണ് വിവാഹ നിശ്ചയം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം