Sports

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാനൊരുങ്ങി ഡി ഹിയ? മാഞ്ചസ്റ്ററില്‍ നിന്ന് താരത്തെ ടീമിലെത്തിക്കാന്‍ യുവന്റസ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയ ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയ ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറിയേക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫ്രീ ട്രാന്‍സ്ഫറില്‍ എന്നും മികവു കാണിച്ചിട്ടുള്ളവരാണ് യുവന്റസ്. ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാറിന്റെ അവസാന വര്‍ഷത്തിലാണ്. അവസാന രണ്ടു വര്‍ഷമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡി ഹിയയുമായി പുതിയ കരാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ താരം കരാറുകള്‍ ഒന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല.

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് ഉറപ്പ് ഇല്ലാത്തതിനാലാണ് ഡി ഹിയ ക്ലബ് വിടാന്‍ ആലോചിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളായാണ് ഡി ഹിയ വിലയിരുത്തപ്പെടുന്നത്. താരത്തിന് പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും വലിയ തുകയുടെ കരാറാണ് യുനൈറ്റഡ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതും ഡി ഹിയ അംഗീകരിച്ചില്ല. 

ഈ അവസരം മുതലെടുക്കാന്‍ ആണ് യുവന്റസ് ശ്രമിക്കുന്നത്. ജനുവരിയില്‍ ഡി ഹിയയുമായി ചര്‍ച്ച നടത്തി കരാറില്‍ എത്താനാണ് യുവന്റസ് ശ്രമിക്കുന്നത്. ജനുവരി മുതല്‍ ക്ലബ് വിടാനുള്ള അവകാശം ഡി  ഹിയക്ക് ഉണ്ട്. 

ജനുവരിയില്‍ ഡി ഹിയ പോകുകയാണെങ്കില്‍ പകരക്കാരനായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യാന്‍ ഒബ്‌ലാക്കിനെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കുന്നത്. എന്തായാലും ഡി ഹിയ യുവന്റസില്‍ ചേരുമോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം