Sports

ക്രിസ്റ്റ്യാനോ വല ചലിപ്പിക്കുന്നില്ല... പക്ഷേ മകന്‍ അങ്ങനെ അല്ല; അരങ്ങേറ്റ പോരാട്ടത്തില്‍ നേടിയത് നാല് ഗോളുകള്‍

ഗോള്‍മഴ പെയ്യിച്ച് പള്‍സിനിക്കായുള്ള തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കുഞ്ഞു റോണോ ശ്രദ്ധേയനായത്

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയറും പിതാവിന്റെ വഴിയില്‍ തന്നെയാണ്. ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ മികവ് പുലര്‍ത്തുന്ന ജൂനിയര്‍, പിതാവിനൊപ്പം റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറി. റയലിന്റെ കുട്ടികളുടെ ടീമില്‍ അംഗമായിരുന്ന ജൂനിയര്‍ ക്രിസ്റ്റ്യാനോ ഇപ്പോള്‍ യുവന്റസിന്റെ ജുവനൈല്‍ ടീമായ പള്‍സിനിയുടെ അണ്ടര്‍ 9 ടീമില്‍ അംഗമാണ്. 

ഗോള്‍മഴ പെയ്യിച്ച് പള്‍സിനിക്കായുള്ള തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കുഞ്ഞു റോണോ ശ്രദ്ധേയനായത്. പള്‍സിനിയും ലുസെന്റോയും തമ്മിലുള്ള മത്സരത്തിലാണ് റോണോ ജൂനിയര്‍ മിന്നും പ്രകടനം കാഴ്ച വെച്ചത്. ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ നാല് ഗോളുകളാണ് ക്രിസ്റ്റ്യാനോ ജൂനിയര്‍ തന്റെ യുവന്റസ് അരങ്ങേറ്റ മത്സരത്തില്‍ നേടിയത്. മത്സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് പള്‍സിനി വിജയിക്കുകയും ചെയ്തു. 

സീരി എയിലെ ആദ്യ മൂന്ന് മത്സരങ്ങളും കഴിഞ്ഞ ശേഷവും യുവന്റസിനായി ക്രിസ്റ്റിയാനോയ്ക്ക് വല ചലിപ്പിക്കാന്‍ സാധിക്കാത്തത് വന്‍ ചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് മകന്റെ മാസ്മരിക പ്രകടനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം