Sports

ക്രിസ്റ്റ്യാനോയാണ് 'മോഡേണ്‍ അത്‌ലറ്റ്'; യുവന്റ്‌സ് സൂപ്പര്‍ സ്റ്റാറിനെ പുകഴ്ത്തി പെലെ 

യുവന്റ്‌സ് സിരി എ കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ പ്രശംസ കൊണ്ട് മൂടി ഫുട്‌ബോള്‍ ഇതിഹാസം പെലെ

Author : സമകാലിക മലയാളം ഡെസ്ക്

യുവന്റ്‌സ് സിരി എ കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ പ്രശംസ കൊണ്ട് മൂടി ഫുട്‌ബോള്‍ ഇതിഹാസം പെലെ. മോഡേണ്‍ അത്‌ലറ്റ് എന്നാണ് ക്രിസ്റ്റിയാനോയെ പെലെ വിശേഷിപ്പിച്ചത്. 

എന്താണോ ചെയ്യുന്നത് അതിനെ സ്‌നേഹിക്കുകയും, പൂര്‍ണമായും മനസ് അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമായിരിക്കും ജയം എന്ന് ക്രിസ്റ്റ്യാനോ കാണിച്ച് തരുന്നതായി പെലെ പറയുന്നു. ക്രിസ്റ്റ്യാനോയെ പ്രശംസിക്കുന്നതിനൊപ്പം ബ്രസില്‍ കളിക്കാരായ ഡഗ്ലസ് കോസ്റ്റ, ഡാനി ലുയിസ് എന്നിവരെ പെലെ അഭിനന്ദിക്കുന്നു. 

ക്രിസ്റ്റ്യാനോയോടുള്ള താത്പര്യം പെലെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ക്രിസ്റ്റിയാനോ ആണെന്നും പെലെ പറഞ്ഞിരുന്നു. എന്നാല്‍ ഇടംകാലുകൊണ്ട് മാത്രം ഫുട്‌ബോള്‍ കളിക്കാന്‍ അറിയുന്നവന്‍ എന്നാണ് മെസിയെ കുറിച്ച് ഒരിക്കല്‍ പെലെ പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പെലെ നിലപാട് മയപ്പെടുത്തി എത്തുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം