Sports

ക്ലച്ചുപിടിക്കുമോ പുതിയ ഓപണിങ്; പ്രിഥ്വി അരങ്ങേറും; മയാങ്ക് കാത്തിരിക്കണം

വെസ്റ്റിന്‍ഡീസിനെതിരെ നാളെ തുടങ്ങാനിരിക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരെ നാളെ തുടങ്ങാനിരിക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പോലുള്ള ടീമുകള്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ ടെസ്റ്റിനു ഒരു ദിവസം മുന്‍പ് 12 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രടനത്തിന്റെ ബലത്തില്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയ പൃഥ്വി ഷായ്ക്ക് ടെസ്റ്റിലെ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനുള്ള അവസരമാണ് വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ലഭിയ്ക്കുന്നത്. 

ഓപണിങില്‍ കഴിഞ്ഞ കുറച്ച് കാലമായി അസ്ഥിരതയാണ് നിലനില്‍ക്കുന്നത്. അത് സ്വദേശത്തായാലും വിദേശത്തായാലും അങ്ങനെ തന്നെ. ശിഖര്‍ ധവാന്‍- മുരളി വിജയ് സഖ്യം ഇംഗ്ലണ്ടില്‍ പറ്റെ പരാജയമായിരുന്നു. ധവാന്‍- രാഹുല്‍ സഖ്യവും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ഇതോടെയാണ് ഓപണിങില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. 

പ്രിഥ്വിക്കൊപ്പം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മയാങ്ക് അഗര്‍വാളിനു അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ നാളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മയാങ്ക് അഗര്‍വാള്‍ ഇന്ത്യക്കായുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കണം. 

മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്നത്. അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇടംകണ്ടത്.  പേസ് ബൗളിങ് ദൗത്യം മുഹമ്മദ് ഷമിയ്ക്കും ഉമേഷ് യാദവിനുമാണ്. ശര്‍ദ്ദുല്‍ താക്കൂര്‍ ലിസ്റ്റിലെ 12ാമന്‍. ഇന്ത്യ(12 അംഗ സംഘം): വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT