Sports

ഗതി നിര്‍ണയിച്ചത് മനോഹരമായ ആ ബാക്ക്ഹീല്‍ പാസ്; ഒറ്റ ഗോള്‍ വിജയത്തില്‍ താരമായത് ബെന്‍സെമ; ഉജ്ജ്വലം (വീഡിയോ)

ഗതി നിര്‍ണയിച്ചത് മനോഹരമായ ആ ബാക്ക്ഹീല്‍ പാസ്; ഒറ്റ ഗോള്‍ വിജയത്തില്‍ താരമായത് ബെന്‍സെമ; ഉജ്ജ്വലം (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. സെല്‍റ്റ വിഗോയുമായുള്ള മത്സരത്തില്‍ സമനില പാലിക്കേണ്ടത് വന്നത് കറ്റാലന്‍ പടയ്ക്ക് ക്ഷീണമായി. തൊട്ടുപിന്നാലെ റയല്‍ മാഡ്രിഡ് എസ്പാന്യോളിനെ ഒറ്റ ഗോളിന് തകര്‍ത്ത് പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തത് ബാഴ്‌സയ്ക്ക് ഇരട്ട പ്രഹരമായി.

32 മത്സരങ്ങളില്‍ നിന്ന് റയല്‍ മാഡ്രിഡിന് 71 പോയിന്റും ബാഴ്‌സലോണയ്ക്ക് 69 പോയിന്റുമായി. രണ്ട് പോയിന്റിന്റെ വ്യത്യാസമാണ് സിനദിന്‍ സിദാനും സംഘവും എസ്പാന്യോളിനെതിരായ വിജയത്തോടെ സ്വന്തമാക്കിയത്.

ഒറ്റ ഗോളിന്റെ നിര്‍ണായക വിജയമാണ് റയല്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കാസമിറോയാണ് ഗോള്‍ വലയിലാക്കിയത്. ഈ ഗോളിലേക്ക് വഴിയൊരുക്കിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയുടെ അസിസ്റ്റ് ശ്രദ്ധേയമായിരുന്നു.

ബോക്‌സിനകത്ത് നിന്ന് ബാക്ക്ഹീല്‍ പാസിലൂടെ ബെന്‍സെമ നല്‍കിയ കിറുകൃത്യം പാസ് ഒന്ന് വലയിലേക്ക് ഇടണ്ട ജോലി മാത്രമേ കാസമിറോയ്ക്കുണ്ടായിരുന്നുള്ളു. താരം അത് സുന്ദരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എസ്പാന്യോള്‍ പ്രതിരോധ താരത്തിന്റെ ഇരു കാലുകള്‍ക്കമുടയിലൂടെ പന്ത് കൈമാറിയാണ് ബെന്‍സെമ ഗോളിന് വഴിയൊരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT