Sports

ഗാര്‍ഡിയോളയ്ക്ക് വിലമതിക്കാനാവാത്തതായി മെസി മാത്രം; കാറ്റലന്‍ ക്ലബ് വിടാന്‍ മെസിക്ക് മുന്‍പിലുള്ള കാരണവും ഗാര്‍ഡിയോള മാത്രം

മെസിയുമായി ഒന്നിക്കാന്‍ വീണ്ടും അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ചിലവാക്കിയിരിക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡെല്ലാം ഗാര്‍ഡിയോള മറികടക്കും

Author : സമകാലിക മലയാളം ഡെസ്ക്

ട്രാന്‍സ്ഫര്‍ വിപണിയില്‍ ഒരു ബില്യണ്‍ ഡോളര്‍ ചിലവാക്കി കഴിഞ്ഞു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ പെപ്പ് ഗാര്‍ഡിയോള. പക്ഷെ പെര്‍ഫക്ഷന് വേണ്ടി തിരയുന്ന ഗാര്‍ഡിയോളയുടെ കണ്ണില്‍ എന്നും വിലമതിക്കാനാവാതെ നില്‍ക്കുന്നത് ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസി തന്നെയാണ്. 

മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നെങ്കിലും ബാഴ്‌സ സ്‌ട്രൈക്കര്‍ ക്ലബ് വിടുമെന്ന സൂചനകള്‍ ഒന്നും ശക്തമായിരുന്നില്ല. എന്നാല്‍ ബാഴ്‌സ വിടണമെന്ന ചിന്ത മെസിയിലേക്കെത്തിയാല്‍ പെപ്പ് ഗാര്‍ഡിയോളയും മാഞ്ചസ്റ്റര്‍ സിറ്റിയുമായിരിക്കും മെസിയുടെ മനസിലേക്ക് ആദ്യമെത്തുക എന്നത് ഫുട്‌ബോള്‍ ലോകത്തിന് ഉറപ്പാണ്. 

മെസിയുമായി ഒന്നിക്കാന്‍ വീണ്ടും അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ചിലവാക്കിയിരിക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡെല്ലാം ഗാര്‍ഡിയോള മറികടക്കുമെന്ന് ഒരു സംശയവും വേണ്ട. മെസിയുടെ അഭാവത്തില്‍, ബാഴ്‌സയില്‍ ഗാര്‍ഡിയോള സൃഷ്ടിച്ചെടുത്ത പോലൊരു ടീമിനെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഗാര്‍ഡിയോളയ്ക്ക് രൂപപ്പെടുത്താന്‍ സാധിക്കില്ല. 

മധ്യനിരയിലെ കൃത്യതയാര്‍ന്ന ഒഴുക്കും, അച്ചടക്കത്തോടെ നില്‍ക്കുന്ന പ്രതിരോധ നിരയും, ആക്രമണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത മുന്നേറ്റ നിരയുമായിരുന്നു ബാഴ്‌സയില്‍ ഗാര്‍ഡിയോള സൃഷ്ടിച്ചെടുത്തത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കി താരങ്ങളെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിച്ചിട്ടും, പെര്‍ഫക്ഷനാണ് ഗാര്‍ഡിയോളയെ ഇപ്പോഴും തൃപ്തിപ്പെടുത്താതിരിക്കുന്നത്. ഗാര്‍ഡിയോളയ്ക്ക് ഒപ്പം ചേരാന്‍ മെസി തീരുമാനിച്ചാല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ വിലയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ ആ കാര്യത്തിലും മെസിയുടെ നിഴലിനടിയിലാകും.

ബാഴ്‌സയില്‍ വളര്‍ന്ന മെസിക്ക് കാറ്റലന്‍ ടീമിനോടുള്ള അടുപ്പവും മറ്റ് ക്ലബുകളിലേക്ക് ചേക്കേറുന്നതിനെ തടയും. എന്നാല്‍ മെസി സമ്മതം മൂളിയാല്‍ എന്ത് വിലകൊടുത്തും മെസിയെ കൈക്കലാക്കാന്‍ ഗാര്‍ഡിയോളയ്ക്ക് കീഴിലെ മാഞ്ചസ്റ്റര്‍ സിറ്റി മുതിരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT