589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

Abu Dhabi tower earns Guinness World Records title for highest running track on a building
Abu Dhabi tower earns Guinness World Records
Edited By:
Updated on
1 min read

അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക് അതും ഒരു കെട്ടിടത്തിനകത്ത്. അതെ അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്.

അബുദാബി ആസ്ഥാനമായുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ അലെയ്ന്‍ ആണ് ഈ നേട്ടം കൈവരിച്ചത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള അലെയ്ന്‍ ടവറിന്റെ മുകളിലാണ് റണ്ണിങ് ട്രാക്കുള്ളത്.

Abu Dhabi tower earns Guinness World Records title for highest running track on a building
കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

ഭൂനിരപ്പില്‍ നിന്ന് 179.7 മീറ്റര്‍ ഉയരത്തിലാണ് ട്രാക്ക് സജീകരിച്ചിരിക്കുന്നത്. 589 അടി 6.8 ഇഞ്ച് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റണ്ണിങ് ട്രാക്ക് എന്നതിലുപരി നഗരത്തിലെ ആഡംബരം വിളിച്ചോതുന്നതാണ്. അബുദാബിയിലുടനീളമുള്ള പനോരമിക് കാഴ്ചകള്‍ക്കൊപ്പം ഒരു ഔട്ട്ഡോര്‍ ഫിറ്റ്നസ് റൂഫ്ടോപ്പ് ട്രാക്ക് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

അലയ്‌നിന്റെ മൂന്നാമത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഔട്ട്‌ഡോര്‍ ഇന്‍ഫിനിറ്റി പൂള്‍, യുഎഇയിലെ ദുബായിലുള്ള അഡ്രസ് ബീച്ച് റിസോര്‍ട്ടില്‍ താമസയോഗ്യമായ ഏറ്റവും ഉയരം കൂടിയ സ്‌കൈബ്രിഡ്ജ് ഫ്‌ലോര്‍, എന്നിവയിലും കമ്പനിക്ക് ഗിന്നസ് റെക്കോര്‍ഡ്‌സ് നേടിയിരുന്നു.

Summary

Abu Dhabi tower sets new world record with highest running track on a building

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com