Sports

'ഗിനി പന്നികളെ പോലെയാണ് ഫുട്‌ബോള്‍ താരങ്ങളെ കണ്ടത്'; കുടുംബത്തെ കൊറോണ ബാധിച്ചാല്‍ വിരമിക്കുമെന്ന് റൂണി

ഞാന്‍ കളിക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്നാണ് എന്റെ കുടുംബം ഇവിടെ നിന്നത്. ഞാന്‍ കാരണം അവരുടെ ആരോഗ്യത്തെ ബാധിച്ചാല്‍ ഞാന്‍ പിന്നെ ഫുട്ബോള്‍ കളിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ഗിനി പന്നികളെ പോലെയാണ് ഫുട്‌ബോള്‍ താരങ്ങളെ പരിഗണിച്ചതെന്ന് ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി. ഇംഗ്ലണ്ട് ഭരണകൂടത്തിലും, രാജ്യത്തെ ഫുട്‌ബോള്‍ അധികൃതര്‍ക്കുമെതിരെയാണ് റൂണി രംഗത്തെത്തുന്നത്.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് യൂറോപ്പിലെ എല്ലാ ഭാഗത്തും ഫുട്‌ബോള്‍ മത്സരങ്ങള്‍ മാറ്റി വെച്ചപ്പോള്‍, പ്രീമിയര്‍ ലീഗ് മാറ്റിവെക്കാന്‍ ഇത്രയും ദിവസം വൈകിയത് റൂണിയെ പ്രകോപിപ്പിക്കുന്നു. ആഴ്‌സണല്‍ മാനേജര്‍ ആര്‍തെറ്റക്കും, ചെല്‍സി താരം ഹസ്ഡനും കൊവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് യുകെയിലെ ഫുട്‌ബോള്‍ അധികൃതര്‍ മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

അധികൃതരുടെ ഈ കെടുകാര്യസ്ഥത മൂലം എന്റെ കുടുംബത്തിന് വൈറസ് ബാധയേറ്റാല്‍ ഒരിക്കലും ഞാന്‍ നിങ്ങളോട് പൊറുക്കില്ല, റൂണി പറഞ്ഞു. എന്തുകൊണ്ട് വെള്ളിയാഴ്ച വരെ കാത്തിരുന്നു? കളിക്കാരേയും അവരുടെ കുടുംബങ്ങളേയും അലട്ടുന്ന ആഴ്ചയായിരുന്നു ഇത്. സര്‍ക്കാരിന്റേയും, എഫ്എയുടേയും പ്രീമിയര്‍ ലീഗിന്റേയും ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതായി റൂണി ആരോപിച്ചു.

ഞാന്‍ കളിക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്നാണ് എന്റെ കുടുംബം ഇവിടെ നിന്നത്. ഞാന്‍ കാരണം അവരുടെ ആരോഗ്യത്തെ ബാധിച്ചാല്‍ ഞാന്‍ പിന്നെ ഫുട്ബോള്‍ കളിക്കില്ല. സാമ്പത്തിക കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവര്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് കരുതുന്നതായും റൂണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT