Sports

'ഗില്ലിനെ എന്ന് നായകനാക്കും?' ആരാധകർക്ക് കിം​ഗ് ഖാന്റെ കിടിലൻ മറുപടി

കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനോടാണ് ഈ ചോദ്യം ആരാധകർ ഉന്നയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ സീസണുകളില്‍ കൊല്‍ക്കത്തക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ശുഭ്മാന്‍ ഗില്‍. ആ വർഷം ഐപിഎല്ലില്‍ ​ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാക്കണമെന്ന് ഏറെ നാളായി ആരാധകർ ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാൽ ഈ സീസണിലും കൊല്‍ക്കത്തയെ നയിക്കുന്നത് ദിനേശ് കാര്‍ത്തിക്ക് തന്നെയായിരിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിയതോടെ ഈ ആ​ഗ്രഹം പൊലീഞ്ഞു.

ഇപ്പോഴിതാ കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനോടാണ് ഈ ചോദ്യം ആരാധകർ ഉന്നയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകനാണ് ഈ ചോദ്യം ഉന്നയിച്ചത്.

'എന്നാണ് ശുഭ്‌മാന്‍ ഗില്ലിനെ നായകനാക്കുക', എന്നായിരുന്നു ചോദ്യം. താങ്കളെ കൊല്‍ക്കത്തയുടെ മുഖ്യപരിശീലകനാക്കുമ്പോള്‍ ഗില്ലിനെ കൊല്‍ക്കത്തയുടെ നായകനാക്കാം എന്നായിരുന്നു ഷാരൂഖ് ഈ ചോദ്യത്തിന് മറുപടി നൽകിയത്. നിലവിൽ ഇന്ത്യ എ ടീമിന്റെ നായകനാണ് ഗില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ