Sports

ഗെയ്‌ലിന് അര്‍ധസെഞ്ച്വുറി: മുംബൈക്ക് 175 റണ്‍സ് വിജയലക്ഷ്യം

40 പന്തുകളില്‍ നിന്നാണ് ഗെയിലിന്റെ അര്‍ധ സെഞ്ച്വുറി. മുംബൈക്ക് വിജയം അനിവാര്യം - തോറ്റാല്‍ പ്ലേ ഓഫിലെത്താതെ പുറത്താകും 

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈക്ക് വിജയലക്ഷ്യം 175 റണ്‍സ്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 174 റണ്‍സ് നേടി. ഗെയ്‌ലിന്റെ അര്‍ധസെഞ്ച്വുറിയാണ് പഞ്ചാബിന് ഭേദപ്പട്ട സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തുകളില്‍ നിന്നാണ് ഗെയിലിന്റെ അര്‍ധ സെഞ്ച്വുറി. ലോകേഷ് രാഹുല്‍ (24) കരുണ്‍ നായര്‍ (23) മാര്‍കസ് സ്‌റ്റോണിസ് (29) റണ്‍സ് നേടി. യുവരാജ് ഇത്തവണയും നിരാശപ്പെടുത്തി. ഡുമിനിയും ബെന്നും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി


പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ ഇനിയൊരു മല്‍സരത്തില്‍ കൂടി തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവാന്‍ സാധ്യത കൂടുതലാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ആറുതോല്‍വിയുമടക്കം നാലു പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള ആറു മല്‍സരങ്ങളിലും ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുംബൈക്കു ആദ്യ നാലുസ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം