Sports

ഗെയ്ല്‍ ഡാ; അവിശ്വസനീയ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ക്രിസ് ഗെയ്ല്‍ (വീഡിയോ)

ക്രിസ് ഗെയ്ല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് 

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റഫര്‍ ഹെന്‍ഡ്രി ഗെയ്‌ലെന്ന ക്രിസ് ഗെയ്‌ല്‍  ആരാധകരെ ആവേശം കൊള്ളിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ്. ബാറ്റ് കൊണ്ടും ഫീല്‍ഡിലെ സാന്നിധ്യം കൊണ്ടും എല്ലാം അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ താനൊരു യൂനിവേഴ്‌സ് ബോസാണെന്ന് സ്വയം പ്രഖ്യാപിക്കാനും ഈ ജമൈക്കക്കാരന്‍ മടിച്ചിട്ടില്ല. കരിയറിന്റെ അന്ത്യ ഘട്ടത്തിലാണെങ്കില്‍ പോലും യുവ താരങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മികവാണ് ഗെയ്‌ലിനിപ്പോഴും. അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍  വൈറലായിരിക്കുന്നത്. അവിശ്വസനീയമായൊരു ക്യാച്ച് ക്രിസ് ഗെയ്ല്‍ കൈയിലൊതുക്കിയത് കണ്ട് അന്തംവിട്ടിരിപ്പാണിപ്പോള്‍ ക്രിക്കറ്റ് ലോകം. 

കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗിലെ വെസ്റ്റിന്‍ഡീസ് ബി ടീമും വാന്‍കോവര്‍ നൈറ്റ്‌സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിലാണ് ഗെയ്‌ലിന്റെ മാസ്മരിക ക്യാച്ചിന്റെ പിറവി. ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദിന്റെ പന്തില്‍ വെസ്റ്റിന്‍ഡീസ് ബി താരം കാവെം ഹോഡ്ജിന്റെ വിക്കറ്റാണ് ഗെയ്ല്‍ അമ്പരപ്പിക്കുന്ന മികവോടെ കൈയിലൊതുക്കിയത്. ഫാവദിന്റെ കുത്തിത്തിരിഞ്ഞ പന്ത് ഹോഡ്ജിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി ഫസ്റ്റ് സ്ലിപ്പിലേക്ക്. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗെയ്ല്‍ ഡൈവ് ചെയ്ത ഇടംകൈ കൊണ്ട് ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് തട്ടിത്തെറിച്ചു. എന്നാല്‍ അത്ഭുതകരമായി തിരിഞ്ഞു വീഴുന്നതിനിടയില്‍ വലതുകൈ കൊണ്ട് ഗെയ്ല്‍ പന്ത് കൈപ്പിടിയിലൊതുക്കി. ഫൈനല്‍ പോരാട്ടത്തില്‍ ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചവരെ താരം നിരാശയിലാക്കിയെങ്കിലും ആ വിഷമം ആരാധകര്‍ക്ക് ഈ വീഡിയോ കണ്ട് മറക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT