Sports

ഗോള്‍ നേടിയതിന് ശേഷം മെസിയുടെ കട്ട കലിപ്പ്; അതൃപ്തി പരസ്യമാക്കി

ബാഴ്‌സയില്‍ തുടരുന്ന അസംതൃപ്തിയുടെ മറ്റൊരു ഉദാഹരണം ഒസാസുനക്കെതിരായ കളിയില്‍ മെസിയില്‍ നിന്നുണ്ടായി

സമകാലിക മലയാളം ഡെസ്ക്

ലാ ലീഗ കിരീടം റയലിന് അടിയറവ് വെക്കുമ്പോള്‍ മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കുന്നുണ്ട് സൂപ്പര്‍ താരം മെസി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷ വേണ്ടെന്ന് മെസി പറഞ്ഞു കഴിഞ്ഞു. ലാ ലീഗയില്‍ തുടരുന്ന അസംതൃപ്തിയുടെ മറ്റൊരു ഉദാഹരണം ഒസാസുനക്കെതിരായ കളിയില്‍ മെസിയില്‍ നിന്നുണ്ടായി. 

ഒന്നിനെതിരെ രണ്ട് ഗോളിന് ബാഴ്‌സ തോറ്റ കളിയില്‍ ഫ്രീകിക്ക് ഗോളിലൂടെയാണ് മെസി ഗോള്‍ വല കുലുക്കിയത്. ഫ്രീകിക്കിലൂടെ ഗോള്‍ വല കുലുക്കിയതിന് ശേഷമുള്ള മെസിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

മെസിയിലെ അതൃപ്തി അവിടെ പ്രകടമാവുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഴ്‌സയുടെ പ്രകടനത്തില്‍ മെസി അതൃപ്തി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗ്രീസ്മാനിലും, പുതിയ പരിശീലകന്‍ സെറ്റിയാനിലും, ബാഴ്‌സ മാനേജ്‌മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ഇതോടെ കരാര്‍ പുതുക്കാന്‍ മെസി തയ്യാറായില്ല. അടുത്ത സീസണോടെ മെസി ബാഴ്‌സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ സീസണില്‍ ലാ ലീഗയില്‍ 23 ഗോളുകളാണ് മെസി നേടിയത്. 20 അസിസ്റ്റും മെസിയില്‍ നിന്ന് വന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT