Sports

ഗോള്‍ മെഷീനുകള്‍ കളി തുടങ്ങി, ജയിച്ചു കയറി കേരള ബ്ലാസ്റ്റേഴ്‌സ്

രണ്ട് തവണ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിലെ ആദ്യമത്സരം വിജയിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കൊത്ത: ഐഎസ്എല്‍ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. രണ്ട് തവണ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിലെ ആദ്യമത്സരം വിജയിച്ചത്. 


 കളിയുടെ 76 ആം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. സ്ലൊവേനിയന്‍ ഗോള്‍ മെഷീനായ മതേജ് പോപ്ലാറ്റ്‌നിച്ചിന്റെ കാലുകളില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. പത്ത് മിനിറ്റ് തികയും മുന്‍പ് സ്റ്റൊജനോവികും ഗോള്‍ നേടിയതോടെയാണ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം നേടിയത്. 
ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് കളിയില്‍ ആവേശം നിറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു