Sports

ഗ്രീസ്മാന്‍ ന്യൂകാമ്പിലേക്ക് എത്തുന്നത് മെസിയെ മറികടന്ന്, റിലീസ് ക്ലോസ് തുകയില്‍ മെസിയെ വെട്ടിച്ചു

2017ല്‍ നെയ്മര്‍ ബാഴ്‌സ വിട്ടപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും പാഠം പഠിച്ചാണ് കൂറ്റന്‍ റിലീസ് ക്ലോസ് കളിക്കാര്‍ക്ക് മുന്‍പില്‍ ബാഴ്‌സ വയ്ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുന്നേറ്റ നിരയില്‍ മെസിക്കൊപ്പം ഇനി ഫ്രഞ്ച് മുന്നേറ്റനിര താരം ഗ്രീസ്മാനും. 135 മില്യണ്‍ ഡോളറിന് ഗ്രീസ്മാന്‍ ന്യൂകാമ്പിലേക്ക് എത്തുമ്പോള്‍ മെസിയെ മറികടക്കുന്ന റിലീസ് ക്ലോസാണ് ഗ്രീസ്മാന് ബാഴ്‌സയിട്ടിരിക്കുന്നത്. 

അഞ്ച് വര്‍ഷത്തെ കരാര്‍ ഗ്രീസ്മാനുമായി ഒപ്പിട്ടിരിക്കുന്ന ബാഴ്‌സ 800 മില്യണ്‍ യൂറോയാണ് ഗ്രീസ്മാന് മേല്‍ റിലീസ് ക്ലോസായി ചേര്‍ത്തിരിക്കുന്നത്. 2017ല്‍ നെയ്മര്‍ ബാഴ്‌സ വിട്ടപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും പാഠം പഠിച്ചാണ് കൂറ്റന്‍ റിലീസ് ക്ലോസ് കളിക്കാര്‍ക്ക് മുന്‍പില്‍ ബാഴ്‌സ വയ്ക്കുന്നത്. 

പിഎസ്ജിയിലേക്ക് ചേക്കേറുന്ന സമയം റീലീസ് ക്ലോസായ 220 മില്യണ്‍ യൂറോ നെയ്മര്‍ തന്നെയായിരുന്നു നല്‍കിയത്. കളിക്കാര്‍ക്ക് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യാനുള്ള സാഹചര്യം കൂടി വരവെ റിലീസ് ക്ലോസിലെ തുക ഉയര്‍ത്തുകയാണ് ക്ലബുകള്‍ക്ക് മുന്‍പിലുള്ള വഴി. 700 മില്യണ്‍ യൂറോയാണ് മെസിയുടെ റിലീസ് ക്ലോസ്. 

ഒരു ബില്യണ്‍ യൂറോ റിലീസ് ക്ലോസുമായി റയല്‍ താരം ബെന്‍സെമയാണ് ഇവിടെ ഒന്നാമത്. കഴിഞ്ഞ സീസണില്‍ 21 ലാലിഗ ഗോളുകള്‍ നേടിയെങ്കിലും ഒരു ബില്യണ്‍ യൂറോ റയലിന് നല്‍കി ബെന്‍സെമയെ സ്വന്തമാക്കാന്‍ ക്ലബുകള്‍ മുന്നോട്ടു വരില്ലെന്ന് വ്യക്തമാണ്. മെസിക്കും ക്രിസ്റ്റിയാനോയ്ക്കും മുകളില്‍ റിലീസ് ക്ലോസുള്ള മറ്റൊരു താരമാണ് റയലിന്റെ ലൂക്കാ മോഡ്രിച്ച്. 750 മില്യണ്‍ യൂറോയാണ് മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ക്ലബുകള്‍ റയലിന് നല്‍കേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT