Sports

'ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യും', സഞ്ജുവിന് വേണ്ടി വീണ്ടും വാദിച്ച് ഗംഭീര്‍

സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ 48 പന്തില്‍ നിന്ന് സഞ്ജു 91 റണ്‍സ് നേടിയതിന് പിന്നാലെയാണ് സഞ്ജുവിനെ പിന്തുണച്ച് ഗംഭീര്‍ വീണ്ടുമെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാസംണിനെ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ 48 പന്തില്‍ നിന്ന് സഞ്ജു 91 റണ്‍സ് നേടിയതിന് പിന്നാലെയാണ് സഞ്ജുവിനെ പിന്തുണച്ച് ഗംഭീര്‍ വീണ്ടുമെത്തുന്നത്. 

നേരത്തെ ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും, യുവരാജ് സിങ്ങും സഞ്ജുവിനെ അനുകൂലിച്ചെത്തിയിരുന്നു. ഹര്‍ഭജന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് ഗംഭീറും തന്റെ പിന്തുണ അറിയിക്കുന്നത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ നിന്ന് പോലും ഈ സമയം ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കും എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ എഴുതിയത്. 

ഈ ബാറ്റ്‌സ്മാന്റെ അത്ഭുതങ്ങളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം വിക്രത്തിലുണ്ടോ എന്നോര്‍ത്താണ് അതിശയിക്കുന്നതെന്നും ഗംഭീര്‍ സഞ്ജുവിനെ പ്രശംസിച്ച് പറയുന്നു. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയിരുന്നത്. എന്നാല്‍ നാലാം ഏകദിനത്തില്‍ മികവ് കാണിക്കാന്‍ സഞ്ജുവിനായില്ല. പക്ഷേ അവസാന ഏകദിനം നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് 20 ഓവറായി ചുരുക്കിയിട്ടും സഞ്ജു കിട്ടിയ അവസരം മുതലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

ISL : എട്ടാം കളിയില്‍ ആശ്വാസ ജയം, ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

SCROLL FOR NEXT