Sports

ചഹലിനെതിരായ ജാതി അധിക്ഷേപം; യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു

രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്‍സ്റ്റാ ലൈവില്‍ എത്തിയപ്പോഴാണ് ഭാംഗി എന്ന വാക്ക് ചഹലിനും കുല്‍ദീപിനും എതിരെ യുവി ഉപയോഗിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹന്‍സി: സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെതിരായ ജാതി അധിക്ഷേപത്തിന്റെ പേരില്‍ യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്‍സ്റ്റാ ലൈവില്‍ എത്തിയപ്പോഴാണ് ഭാംഗി എന്ന വാക്ക് ചഹലിനും കുല്‍ദീപിനും എതിരെ യുവി ഉപയോഗിച്ചത്. 

ദലിത് അവകാശ സംരക്ഷക പ്രവര്‍ത്തകന്‍ രജത് കല്‍സാന്‍ എന്നയാളുടെ പരാതിയിലാണ് ഹരിയാന പൊലീസ് യുവരാജ് സിങ്ങിനെതിരെ കേസെടുത്തത്. ഹിസാറിലെ ഹന്‍സി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

യുവരാജ് സിങ്ങിന്റെ ഭാഗത്ത് നിന്നുമുണ്ടായ ജാതി അധിക്ഷേപത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവരാജ് മാപ്പ് പറയണമെന്ന് ആരാധകരുടെ ഭാഗത്ത് നിന്ന് മുറവിളിയും ഉയര്‍ന്നു. ദളിത് വിരുദ്ധ പരാമര്‍ശമാണ് യുവരാജിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

യുവരാജ് ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയപ്പോള്‍ രോഹിത് അതിനെ എതിര്‍ത്ത് സംസാരിക്കണമായിരുന്നു എന്നും പൊലീസില്‍ പരാതി നല്‍കിയ രജത് കല്‍സന്‍ പറയുന്നു. യുവരാജിന്റെ പ്രതികരണത്തോട് ചിരിച്ചാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. യുവരാജിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടതായി രജത് കല്‍സന്‍ പറയുന്നു. 

യുവരാജ് സിങിന്റെ ഭാഗത്ത് നിന്നും ദളിത് പരാമര്‍ശം ഉണ്ടാവുന്നതിന്റെ വീഡിയോയും മറ്റും പരാതിക്കാരന്‍ പൊലീസിന് നല്‍കി. പരാതി ലഭിച്ചതായും അന്വേഷണത്തിന് ഡിഎസ്പിയെ ചുമതലപ്പെടുത്തിയതായും ഹന്‍സി എസ്പി പറഞ്ഞു. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും, കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ യുവരാജ് സിങ്ങിന് പ്രശ്‌നം നേരിടേണ്ടി വരുമെന്നും എസ്പി ലോകേന്ദ്രഹ സിങ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT