Sports

ചാംപ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍. ഗ്രൂപ്പ് ബിയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയിറങ്ങിയ വിരാട് കോഹ്ലിയും കൂട്ടരും എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. 

ബാറ്റിംഗ് റാങ്കിംഗില്‍ മുന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ 191 റണ്‍സില്‍ കെട്ടിപ്പൂട്ടിയ ബൗളര്‍മാര്‍ക്കും ഫീല്‍ഡിംഗിനുമാണ് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ മാര്‍ക്ക്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 192 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് മറുപടി ബാറ്റിംഗിനിറങ്ങിയത്.

ഓപ്പണര്‍മാരില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച ഫോം പ്രകടിപ്പിച്ച രോഹിത് ശര്‍മ പരാജയപ്പെട്ടപ്പോള്‍ 83 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 101 പന്തില്‍ നിന്നും 76 റണ്‍സെടുത്ത് ക്യാപ്റ്റന്‍ കോഹ്ലി ഫോമിലേക്കു വന്നതും ടീമിന്റെ ജയത്തില്‍ പ്രതിഫലിച്ചു.
വ്യഴാഴ്ച ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ സെമി ഫൈനല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT