Sports

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന് മികച്ച സ്‌കോര്‍; തോല്‍വി മണത്ത് ഇന്ത്യ; റോഹിത്തും കോഹ്ലിയും പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഫഖര്‍ സമാന്‍ 106 പന്തില്‍ നിന്ന് 114 റണ്‍സെടുത്ത് ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവര്‍ അര്‍ധ സെഞ്ച്വറിയടിച്ച് സ്‌കോര്‍ ഉയര്‍ത്തി.

അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് ഓവറിനുള്ളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മയും, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് പുറത്തായത്. 

ഇന്ത്യന്‍ ബോളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു