Sports

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ ഫേവറിറ്റുകളല്ല; സ്വയം വിമര്‍ശനവുമായി മെസി 

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫേവറിറ്റുകളല്ലെങ്കിലും ബാഴ്‌സയാണ് തന്റെ കുടുംബമെന്ന് സൂപ്പര്‍ താരം മെസി.

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫേവറിറ്റുകളല്ലെങ്കിലും ബാഴ്‌സയാണ് തന്റെ കുടുംബമെന്ന് സൂപ്പര്‍ താരം മെസി. ബാഴ്‌സ ഡയറക്ടര്‍ എറിക് അബിദലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മെസിക്ക് ബാഴ്‌സയില്‍ അസ്വാരസ്യങ്ങള്‍ നേരിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് മെസിയുടെ വാക്കുകള്‍. 

ഞാന്‍ ബാഴ്‌സലോണ ഇഷ്ടപ്പെടുന്നു. റൊസാരിയോ മിസ് ചെയ്യുന്നുമുണ്ട്. ഇതാണ് എന്റെ വീട്. അര്‍ജന്റീനയിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ തങ്ങിയത് ഇവിടെയാണ്. ഇവിടുത്തെ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നു, സ്പാനിഷ് മാധ്യമമായ മുന്‍ഡോ ഡിപ്പോര്‍ട്ടിവോക്ക് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു. 

മെഴി, പിക്വെ എന്നീ കളിക്കാരെ വ്യക്തിപരമായി ആക്രമിക്കുന്നതിന് അര്‍ജന്റീനിയന്‍ കമ്പനിയെ ബാഴ്‌സ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തു വന്നിരുന്നു. എസ്ഈആര്‍ കാറ്റല്യൂന്യ എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 

എന്നാല്‍ കാറ്റല്യൂന്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാഴ്‌സ വ്യക്തമാക്കി. ഈ സംഭവങ്ങളെല്ലാം ആശ്ചര്യപ്പെടുത്തുന്നു എന്നാണ് മെസി പ്രതികരിച്ചത്. ഇതുപോലുള്ള കാര്യങ്ങള്‍ പുറത്ത് വരുന്നത് വിചിത്രമാണ്. തെളിവുണ്ടെന്നാണ് അവര്‍ പറയുന്നത്, മെസി പറഞ്ഞു. 

അവര്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്നറിയാന്‍ കാത്തിരിക്കണം. സത്യം പറഞ്ഞാല്‍ ഇതെല്ലാം വളരെ വിചിത്രമായാണ് എനിക്ക് തോന്നുന്നത്, ബാഴ്‌സ സൂപ്പര്‍ താരം പറഞ്ഞു. 

ചാമ്പ്യന്‍സ് ലീഗ് കിരീടം ജയിക്കാന്‍ പറ്റുന്ന നിലവാരത്തിലല്ല ഇപ്പോള്‍ ബാഴ്‌സ. നമ്മള്‍ ഇനിയും വളരേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ എനിക്കാവില്ല. റോമയില്‍ സംഭവിച്ചത് ഒരിക്കല്‍ സംഭവിക്കുന്നതാണ്. എന്നാല്‍ പിന്നത്തെ വര്‍ഷവും അത് തന്നെ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് വിശദീകരിക്കുക പ്രയാസമാണ്, മെസി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT