Sports

ചിത്രയ്ക്ക് അവസരം നിഷേധിച്ചതിനെതിരേ ഹൈക്കോടതി: കേന്ദ്രം വിശദീകരണം നല്‍കണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് പിയു ചിത്രയ്ക്ക് ലോക അതല്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചതിനെതിരേ ഹൈക്കോടതി ഇടപെടുന്നു. ചിത്രയ്ക്കു അവസരം നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം. മത്സരത്തിനു പങ്കെടുക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ മാനദണ്ഡങ്ങളുടെയും വിശദാംശങ്ങളും നാളെ അറിയിക്കണം. കായിക ഫെഡറേഷനു പ്രവര്‍ത്തന ഫണ്ട് എവിടെനിന്നാണെന്നും കോടതി ചോദിച്ചു. അതേസമയം, കേന്ദ്ര സര്‍ക്കാരിനു കായിക സംഘനടകളില്‍ ഇടെപടാന്‍ കഴിയുമോ, ഉണ്ടെങ്കില്‍ ഏത് തരത്തിലെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ 1,500 മീറ്റര്‍ വനിതാ വിഭാഗത്തിലെ ഏഷ്യന്‍ ജേതാവ് പിയു ചിത്രയെ ഒഴിവാക്കിയിരുന്നു. ലോക ചാംപ്യന്‍ഷിപ്പിനു പങ്കെടുക്കാനുളള യോഗ്യത ചിത്ര നേടിയില്ലെന്നു പറഞ്ഞ് പിടി ഉഷ, ഷൈനി വിത്സണ്‍, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയ മലയാളികളുള്‍പ്പടെയുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് അവസരം നിഷേധിച്ചത്.

ഇതേതുടര്‍ന്ന്, ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യോഗ്യതയുണ്ടായിട്ടും എന്തിനു തന്നെ ടീമില്‍ നിന്നും പുറത്താക്കിയെന്നാണ് ചിത്ര ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയില്‍ ചോദിച്ചിരിക്കുന്നത്. ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ കേന്ദ്ര കായിക മന്ത്രാലയം അത്‌ലറ്റിക്ക് ഫെഡറേഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ യോഗ്യതയില്ലാത്തതിനാല്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് അത്‌ലറ്റിക്ക്‌സ് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിനു മറുപടി നല്‍കിയിരുന്നു.

 ഇക്കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ചിത്രയ്ക്കു ലോക ചാംപ്യന്‍ഷിപ്പിനു നേരിട്ടു യോഗ്യത ലഭിച്ചിരുന്നു. എന്നാല്‍, യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അതതു രാജ്യത്തെ അത്‌ലറ്റിക്‌സ് അസോസിയേഷനുകള്‍ക്കു പങ്കെടുപ്പിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാം. എന്നിട്ടും, മലയാളികളുള്‍പ്പടെയുള്ള സെലക്ഷന്‍ കമ്മിറ്റി ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ 1500 മീറ്ററില്‍ മത്സരിക്കുന്നതിന് ആരെയും സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തിട്ടില്ല. റിലേയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമുകള്‍ക്ക് യോഗ്യതാ മാര്‍ക്കില്ലാതിരുന്നിട്ടും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT