Sports

'ചില്ല് വീടിനുള്ളില്‍ കഴിയുന്നവര്‍ മറ്റുള്ളവരെ കല്ലെറിയില്ല'; പാകിസ്ഥാന് മറുപടിയുമായി ശിഖര്‍ ധവാന്‍

'നമ്മുടെ രാജ്യത്തെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉറപ്പായും അവരെ നമ്മള്‍ ചോദ്യം ചെയ്യും'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തിലെ പാകിസ്ഥാന്‍ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ആദ്യം നിങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, എന്നിട്ടാവാം മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് എന്നാണ് അഫ്രീദി ഉള്‍പ്പെടെയുള്ള പാക് ക്രിക്കറ്റ് താരങ്ങളോട് ധവാന്‍ പറഞ്ഞത്. 

നമ്മുടെ രാജ്യത്തെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉറപ്പായും അവരെ നമ്മള്‍ ചോദ്യം ചെയ്യും. രാജ്യത്തിന് പുറത്ത് നിന്നുള്ളവരുടെ നിര്‍ദേശങ്ങള്‍ നമുക്കാവശ്യമില്ല. ചില്ല് വീടിനുള്ളില്‍ കഴിയുന്നവര്‍ മറ്റുള്ളവരുടെ മേല്‍ കല്ലെറിയില്ല എന്നും ധവാന്‍ പറഞ്ഞു.  ടിവി ഷോയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ധവാന്റെ വാക്കുകള്‍. 

ഈ വര്‍ഷം ഏപ്രിലില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ പ്രതികരണവുമായും ധവാന്‍ എത്തിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് ആരോപിച്ച് യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട അഫ്രീദിക്കായിരുന്നു ധവാന്റെ മറുപടി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരുടെ നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നാണ് അന്നും ധവാന്‍ വ്യക്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT