Sports

ചെന്നൈക്ക് വിജയലക്ഷ്യം 217; രാജസ്ഥാന്‍ വെടിക്കെട്ട്; സിക്‌സറുകള്‍ പറത്തി സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 217 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 217 റണ്‍സ് വിജയലക്ഷ്യം. സഞ്ജു സാംസണിന്റെയും സ്്മിത്തിന്റെയും വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജുവാണ് രാജസ്ഥാന്‍ നിരയിലെ ടോപ്‌സ്‌കോറര്‍

വെറും 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകളാണ് തരം പറത്തിയത്. ഐപിഎല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് സഞ്ജു കുറിച്ചത്.  47 പന്തില്‍ നിന്നാണ് സ്മിത്തിന്റെ അര്‍ധ സെഞ്ചുറി നേട്ടം.

അവസാന ഓവറിൽ സ്റ്റീവ് സ്മിത്തിനെയും സാം കറൻ പുറത്താക്കി. അവസാന ഓവറിൽ ജോഫ്ര ആർച്ചറിന്റെ മിന്നൽപ്രകടനമാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ സിക്സർ പറത്തിയ ആർച്ചർ 30 റൺസാണ് ആ ഓവറിൽ അടിച്ചുകൂട്ടിയത്. ചെന്നൈയ്ക്കു വേണ്ടി സാം കറൻ നാല് ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. ദീപക് ചഹർ നാല് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം