Sports

ജപ്പാനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയുടെ ഫൈനലിൽ; കലാശപ്പോരിൽ പാക്കിസ്ഥാൻ എതിരാളികൾ

ജ​പ്പാ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് വീ​ഴ്ത്തി ഇന്ത്യ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​ ഫൈ​ന​ലി​ല്‍

Author : സമകാലിക മലയാളം ഡെസ്ക്

മ​സ്ക​റ്റ്: ജ​പ്പാ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് വീ​ഴ്ത്തി ഇന്ത്യ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​ ഫൈ​ന​ലി​ല്‍. ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍.

ക​ളി​യു​ടെ 19ാം മിനുട്ടി​ല്‍ ഗു​ര്‍​ജ​ന്ത് സിങാ​ണ് ഇന്ത്യക്കായി ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. എ​ന്നാ​ല്‍ മൂ​ന്ന് മിനുട്ടുകൾക്കുള്ളിൽ ജ​പ്പാ​ന്‍ ഇ​ന്ത്യ​ന്‍ വ​ല ച​ലി​പ്പി​ച്ചു. ഹി​റോ​ടാ​ക വ​കാ​രു​വാ​ണ് ജ​പ്പാ​നാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. ചിം​ഗ്‌ലെ​സാ​ന സിങ​ലൂ​ടെ 44ാം മി​നുട്ടി​ല്‍ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. 55ാം മിനുട്ടി​ല്‍ ദി​ല്‍​പ്രീ​ത് സിങ് ഇ​ന്ത്യ​യു​ടെ ലീ​ഡ് ഉ​യ​ര്‍​ത്തി. 56ാം മിനുട്ടി​ൽ ജ​പ്പാ​ന്‍റെ ഹി​റോ​ടാ​ക സെ​ന്‍​ഡാ​ന ര​ണ്ടാം ഗോ​ള്‍ നേ​ടിയെങ്കിലും ഇന്ത്യ വിജയം കൈവിടാതെ കാത്തു.

മ​ലേ​ഷ്യ​യെ 3-1 വീ​ഴ്ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഫൈനൽ ഇന്ന് നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം