Sports

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍; പി വി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്ത് 

പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയി പുറത്തായപ്പോള്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

 ടോക്യോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണില്‍ നിന്നും ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. രണ്ടാം റൗണ്ടില്‍ ചൈനീസ് താരം ഫാങ്ജി ഗാവോയോടാണ് സിന്ധു തോറ്റ് പുറത്തായത്. 55 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫാങ്ജി ഗാവോയുടെ വിജയം. സ്‌കോര്‍ 18-21,19-21. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ സിന്ധു പരാജയപ്പെട്ടിരുന്നു.

പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയി പുറത്തായപ്പോള്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ലോക പത്താം നമ്പര്‍ താരമായ ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയോടാണ് പ്രണോയി തോറ്റത്.

മത്സരത്തില്‍ ഇനി അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷ കെ ശ്രീകാന്ത് മാത്രമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഡെന്‍മാര്‍ക്ക് ഓപണിന് ശേഷം ഇതാദ്യമായാണ് സിന്ധുവിന് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ കാലിടറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ