Sports

ജയം തുടരാൻ ഡൽഹി; വിജയ വഴിയിൽ തിരിച്ചെത്താൻ ചെന്നൈ; ബൗളിങ് തിരഞ്ഞെടുത്ത് ധോനി

ജയം തുടരാൻ ഡൽഹി; വിജയ വഴിയിൽ തിരിച്ചെത്താൻ ചെന്നൈ; ബൗളിങ് തിരഞ്ഞെടുത്ത് ധോനി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ്- ഡൽഹി ക്യാപ്പിറ്റൽസ് പോരാട്ടം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് ഇത്തവണയും എംഎസ് ധോനിക്ക് തന്നെ ലഭിച്ചു. നായകൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഡൽഹി സീസണിലെ രണ്ടാം പോരിനും ചെന്നൈ മൂന്നാം മത്സരത്തിനുമാണ് ഇറങ്ങുന്നത്. 

ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് തുടങ്ങിയ ചെന്നൈക്ക് പക്ഷേ രണ്ടാം മത്സരത്തിൽ രാജസ്ഥാനോട് അടിയറവ് പറയേണ്ടി വന്നു. മറുവശത്ത് ആദ്യ മത്സരത്തിൽ പഞ്ചാബിനെ സൂപ്പർ ഓവറിൽ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി. 

ചെന്നൈ നിരയിൽ ലുൻ​ഗി എൻ​ഗിഡി കളിക്കില്ല. പകരം ജോഷ് ​​ഹാസൽവുഡാണ് ടീമിൽ. ഡൽഹിക്കായി പരിക്കേറ്റ അശ്വിന് പകരം അമിത് മിശ്രയാണ് ഇറങ്ങുന്നത്. മോഹിത് ശർമയ്ക്ക് പകരം ആവേശ് ഖാനും കളത്തിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം