Sports

'ജയം പിടിച്ചത് ടോസിന്റെ മാത്രം ബലത്തിലല്ല'; പരമ്പര ജയത്തിന്റെ വിലകുറയ്ക്കുന്നതിനെതിരെ വില്യംസണ്‍ 

പച്ചപ്പ് നിറഞ്ഞ വെല്ലിങ്ടണിലേയും ക്രൈസ്റ്റ്ചര്‍ച്ചിലേയും പിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ വലക്കുന്നതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യക്കെതിരായ പരമ്പരയില്‍ ടോസ് ജയിച്ചതിന്റെ ആനുകൂല്യം കിവീസിനെ ജയിച്ചു കയറാന്‍ തുണച്ചെന്ന് വാദം തള്ളി ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. വിജയം നിര്‍ണയിക്കുന്നതില്‍ ടോസ് മാത്രമല്ല ഘടകമാവുന്നതെന്ന് ക്രൈസ്റ്റ്ചര്‍ച്ചിലെ ജയത്തിന് ശേഷം വില്യംസണ്‍ പറഞ്ഞു. 

ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും വില്യംസണ്‍ ടോസ് ജയിച്ചിരുന്നു. ടോസ് നേടി രണ്ട് വട്ടവും കോഹ്‌ലി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പച്ചപ്പ് നിറഞ്ഞ വെല്ലിങ്ടണിലേയും ക്രൈസ്റ്റ്ചര്‍ച്ചിലേയും പിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ വലക്കുന്നതായിരുന്നു. ഇതില്‍ ചൂണ്ടിയാണ് കിവീസിനെ ജയിപ്പിച്ചത് ടോസാണെന്ന വാദം ശക്തമായത്. 

ബാറ്റിങ്ങിലും ബൗളിങ്ങിലും കൊണ്ടുവരാന്‍ സാധിക്കുന്ന ബാലന്‍സ് ആണ് ടോസിനേക്കാള്‍ കൂടുതല്‍ കളിയില്‍ നിര്‍ണായകമാവുക. രണ്ട് കളിയിലും പന്തില്‍ ചലനങ്ങള്‍ വരുത്താന്‍ കഴിഞ്ഞിരുന്നു. ടോസ് ജയിക്കുക എന്നത് സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ ജയം പിടിക്കുന്നതിലെ ഒരേയൊരു ഘടകം ടോസ് ജയിക്കുന്നതാണെന്ന് വിശ്വസിക്കുന്നില്ല. കാരണം രണ്ട് ടീമിനും കളിയില്‍ ഉടനീളം ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു, വില്യംസണ്‍ പറഞ്ഞു. 

ശരിയായ ഏരിയകളില്‍ പന്തെറിയാന്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് അവര്‍. എല്ലാ സാഹചര്യത്തിലും കളിക്കാനുള്ള പ്രാപ്തി ഇന്ത്യക്കുണ്ട്. ടോസിന്റെ ആനുകൂല്യങ്ങള്‍ നേടിയെന്ന വാദം തള്ളി വില്യംസണ്‍ പറഞ്ഞു. 

ടോസ് ഒരു ഘടകമാണെന്ന് കോഹ് ലി ക്രൈസ്റ്റ്ചര്‍ച്ചിലെ തോല്‍വിക്ക് പിന്നാലെ പറഞ്ഞിരുന്നു. ടോസ് ഒരു ഘടകമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. രണ്ട് ടെസ്റ്റിലും ടോസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കി. എന്നാല്‍ രാജ്യാന്തര ടീം എന്ന നിലയില്‍ നമ്മള്‍ അത് മനസിലാക്കണം. ഞങ്ങള്‍ ടോസിനെ പഴിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് ലീഡുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 124 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 132 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഓപ്പണര്‍മാരുടെ അര്‍ധശതകത്തിന്റെ ബലത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയത്തിലേക്കെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം