Sports

ജാദവിന്റെ രോഷപ്രകടനം ഫലം കണ്ടു; വിന്‍ഡിസിനെതിരായ ടീമില്‍ ഉള്‍പ്പെടുത്തി

നേരത്തെ, അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജാദവിന്റെ പേര് അതില്‍ ഉള്‍പ്പെട്ടിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ കേഥാര്‍ ജാദവിനേയും ഉള്‍പ്പെടുത്തി. നേരത്തെ, അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജാദവിന്റെ പേര് അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. 

എന്നാല്‍ ഇതിനെതിരെ ജാദവ് പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. ടീമില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഒരു വിവരവും തന്നെ അറിയിച്ചിട്ടില്ല. ടീമില്‍ നിന്നും ഒഴിവാക്കുന്നതിന്റെ കാരണവും അറിയില്ലാ എന്നായിരുന്നു ജാദവ് പറഞ്ഞത്. ഇതിനെതിരെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദും രംഗത്തെത്തി. 

ജാദവിന്റെ ഫിറ്റ്‌നസ് ചരിത്രം കണക്കിലെടുത്താണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നായിരുന്നു എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം. നേരത്തേയും പരിക്കില്‍ നിന്നും പുറത്ത് വന്ന ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും പരിക്കിലേക്ക് വീഴുകയായിരുന്നു ജാദവ്. അവസാന ഏകദിനത്തില്‍ ജാദവിനെ ഉള്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. ദേവ്ധർ ട്രോഫിയില്‍ ബാറ്റിങ്ങില്‍ മികവ് കാണിച്ചുവെങ്കിലും ബൗളിങ്ങില്‍ ജാദവിന്റേത് അത്ര നല്ല കളിയായിരുന്നില്ല. ഇത് കണക്കിലെടുക്കാതെയാണ് ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ ജാദവിനെ തിരികെ വിളിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം