Sports

ജീവന്‍ വിടുന്നത് വരെ ആ ക്രഷ് പോവില്ല; ബോളുവുഡ് താരത്തോടുള്ള ഇഷ്ടം പറഞ്ഞ് സുരേഷ് റെയ്‌ന

ബോളിവുഡിലെ തന്റെ ക്രഷിനെ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചിന്നത്തല

Author : സമകാലിക മലയാളം ഡെസ്ക്

ബോളുവുഡ് ലോകവും ക്രിക്കറ്റും തമ്മില്‍ വലിയ അടുപ്പമുണ്ട്. എംഎകെ പട്ടൗഡി മുതല്‍ ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ വരെ തങ്ങളുടെ ജീവിത സഖിമാരെ കണ്ടെത്തിയത് ബോളുവുഡ് ലോകത്ത് നിന്നാണ്. ബോളുവുഡില്‍ നിന്ന് പുറത്ത് നിന്നാണ് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന തന്റെ പ്രിയതമയെ കണ്ടെത്തിയത്. എന്നാല്‍ ബോളിവുഡിലെ തന്റെ ക്രഷിനെ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചിന്നത്തല. 

ബോളിവുഡ് താരം സൊനാലി ബന്ദ്രെയോടുള്ള ക്രഷ് ജീവിത കാലം മുഴുവനുണ്ടാവും എന്നാണ് റെയ്‌ന പറയുന്നത്. കോളെജില്‍ പഠിക്കുന്ന സമയം സൊനാലിക്കൊപ്പമുള്ള  ഡേറ്റിങ്ങായിരുന്നു തന്റെ സ്വപ്‌നം. 

തനിക്ക് സൊനാലിയില്‍ നിന്ന് സന്ദേശം ലഭിച്ച നിമിഷം ഒരിക്കലും മറക്കാനാവില്ല, റെയ്‌ന പറഞ്ഞു. സിങ് ഗെയിം ഓണ്‍ എന്ന ചാറ്റ് ഷോയില്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും റെയ്‌ന സംസാരിച്ചു. മകളാണ് എന്നെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത്. 

മകള്‍ ജനിച്ചതോടെ ഞങ്ങളുടെ ജീവിതം മാറി മറിഞ്ഞു. അവള്‍ക്കൊപ്പം ചിലവിട്ട നിമിഷങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ജനിച്ച ദിനം മുതല്‍ അവള്‍ എന്റെ സൈഡാണ്. യാത്രയിലും, ജിമ്മിലും അവളാണ് എനിക്കൊപ്പം, റെയ്‌ന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

അത് സുകുമാരക്കുറുപ്പല്ല, സോണിയയുടെ ആത്മകഥ വിവാദത്തിൽ പെൻ​ഗ്വിൻ, എയിംസ് വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് സുരേഷ് ​ഗോപി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്