Sports

ഞങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ചു; വീണ്ടും ഫീല്‍ഡിങ് തെരഞ്ഞെടുത്ത സച്ചിനെതിരെ സെവാഗ് 

ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയായിരുന്നു. എന്നാല്‍ സച്ചിന്‍ ഇവിടേയും ഫീല്‍ഡിങ് തെരഞ്ഞെടുത്ത് ഞങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റോഡ് സേഫ്റ്റി ലോക സീരീസില്‍ ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത സച്ചിനെ ട്രോളി വീരേന്ദര്‍ സെവാഗ്. ഞങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ച് കഷ്ടപ്പെടുത്തി എന്നാണ് സെവാഗ് പറയുന്നത്. 

ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ടോസ് നേടിയ സച്ചിന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തിരുന്നു. ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയായിരുന്നു. എന്നാല്‍ സച്ചിന്‍ ഇവിടേയും ഫീല്‍ഡിങ് തെരഞ്ഞെടുത്ത് ഞങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ചു. ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുന്‍പ് ഞങ്ങളെ സച്ചിന്‍ ഇതിലൂടെ ക്ഷീണിപ്പിച്ചെന്നും ചിരി കലര്‍ത്തി സെവാഗ് പരാതിയായി പറഞ്ഞു. 

ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ഇര്‍ഫാന്‍ പഠാന്റെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യ ജയം പിടിച്ചത്. ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ 31 പന്തില്‍ 57 റണ്‍സ് അടിച്ചെടുത്ത പഠാന്റെ ഇന്നിങ്‌സ് ആണ് ഇന്ത്യന്‍ ലെജന്‍ഡ്‌സിന് അഞ്ച് വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്. 

ഓപ്പണര്‍മാരായാ സച്ചിന്‍, സെവാഗ്, പിന്നാലെ വന്ന യുവി എന്നിവരെ 19 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ ഇന്ത്യക്ക് നഷ്ടമായി. ഈ സമയം മന്‍പ്രീത് ഗോണിക്കൊപ്പം നിന്ന് പഠാനാണ് ഇന്ത്യന്‍ പടയെ രക്ഷിച്ചത്. 16ാം ഓവറില്‍ പഠാന്‍ 26 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം